ഉമ്മാ തോമസ് കാട്ടുകുളങ്ങരയിൽ: പാവപ്പെട്ടവന്റെ ക്ഷേമ പെൻഷൻ അവന്റെ അവകാശമാണ്; ഭരണാധികാരിയുടെ ഔദാര്യമല്ല  

Share

കാട്ടുകുളങ്ങര: ആസന്നമായ ഈ തിരഞ്ഞെടുപ്പിൽ വളരെ ഉത്തരവാദിത്വത്തോടെ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണ്. ഇപ്പോൾ നമ്മൾ പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യ രീതിയിൽ ഇനി ഒരു ഇലക്ഷൻ ഇന്ത്യയിൽ നടക്കുമോ എന്ന് സംശയം തോന്നുന്ന രീതിയിലുള്ള പ്രവർത്തനമാണ് കേന്ദ്രത്തിലും സമാനമായ രീതിയിൽ കാർബ്ബൺ കോപ്പി പോലുള്ള പ്രവർത്തനമാണ് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നത്.

പാവപ്പെട്ടവനു ലഭിക്കേണ്ട ക്ഷേമ പെൻഷൻ അവന്റെ അവകാശമാണ്. എന്നാൽ കേരളത്തിൽ ക്ഷേമ പെൻഷൻ നൽകുന്നത് ഔദാര്യമായിട്ടാണ് എന്ന തരത്തിലാണ് ഭരണാധികാരികൾ ബഹു:

കോടതിയിൽ പോലും സംസാരിക്കുന്നത്. ഈ മാസം 26ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി ഒറ്റ കെട്ടായി പ്രവർത്തിക്കണം എന്ന് കാട്ടുകുളങ്ങരയിൽ നടന്ന കുടുംബസംഗമം ഉത്ഘാടനം ചെയ്തുകൊണ്ട് തൃക്കാക്കര എം എൽ എ ഉമാ തോമസ് അഭിപ്രായപ്പെട്ടു.

സംഗമത്തിൽ അജാനൂർ മണ്ഡലം പ്രസിഡണ്ട്‌ എക്കാൽ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ മുഖ്യ ഭാഷണം നടത്തി. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: പി. വി. സുരേഷ്, അഡ്വ: വി. എം ജമാൽ, അഡ്വ:ടി.കെ. സുധാകരൻ,ബ്ലോക്ക് വൈസ് പ്രസിഡണ്ട്‌ മാരായ ബാലകൃഷ്ണൻ. പി, സതീശൻ പരക്കാട്ടിൽ, ബ്ലോക്ക് ജന. സെക്രട്ടറിമാരായ ഉമേശൻ കാട്ടുകുളങ്ങര, നാരായണൻ എക്കാൽ, എ. വി. വേണുഗോപാൽ, മഹിളാ കോൺ. നേതാക്കളായ രമ വെള്ളിക്കോത്ത്, സിന്ധു ബാബു, വിമല കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. യു ഡി എഫ് ബൂത്ത്‌ കമ്മിറ്റി കൺവീനർ പ്രകാശൻ മൊട്ടമ്മൽ നന്ദി പറഞ്ഞു.

Back to Top