നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം ഇരുപതാം വാർഷികാഘോഷം (സ്പന്ദൻ – 2024 ) വിവിധ പരിപാടികളോടെ നടന്നു

Share

കോട്ടയം മുൻ ജില്ല കലക്ടർ ഡോ: പി.കെ.ജയശ്രീ ഉൽഘാടനം ചെയ്തു.

മാവുങ്കാൽ:നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിൻ്റെ (സ്പന്ദൻ 2024 ) വിവിധങ്ങളായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വിദ്യാലയ സമിതി ചെയർമാൻ കെ. ദാമോദരൻ ആർക്കിടെക്ട് അധ്യക്ഷനായി.കോട്ടയം മുൻ ജില്ല കളക്ടർ ഡോക്ടർ പി. കെ. ജയശ്രീ ഐ എ എസ് ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമ- സീരിയൽ താരം കലാഭവൻ നന്ദന വിശിഷ്ടാതിഥിയായി.

വിദ്യാലയ സമിതി സെക്രട്ടറി ഡോക്ടർ വിശ്വനാഥ് കെ, ഭാരതീയ വിദ്യാനികേതൻ ജില്ലാ കമ്മിറ്റി അംഗം കെ. ജയകുമാർ,വിദ്യാലയ സമിതി അംഗം കരിച്ചേരി മധു,മാതൃസമിതി അധ്യക്ഷ കെ. പ്രീതിക എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വിവിധ വിഷയങ്ങളിൽ സമ്മാനാർഹരായ വിദ്യാർഥികൾളെ അനുമോദിച്ചു സ്കൂൾ പ്രിൻസിപ്പൽ എച്ച്. ഭവ്യ സ്വാഗതവും അമൃത ലക്ഷ്മി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടിക അരങ്ങേറി.

Back to Top