കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിയവസരം; 65,000 രൂപ വരെ ശമ്പളം: അപേക്ഷ മാർച്ച്‌ 22മുൻപായി ഇമെയിൽ വഴി അയക്കണം

Share

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലിയവസരം; 65,000 രൂപ വരെ ശമ്പളം; ഇ-മെയില്‍ അയച്ച് അപേക്ഷിക്കാം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴില്‍ ജോലി നേടാന്‍ അവസരം.

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇപ്പോള്‍ സീനിയര്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ് പോസ്റ്റുകളിലേക്ക് താല്‍ക്കാലിക നിയമനം നടക്കുന്നുണ്ട്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 17 ഒഴിവുകളാണുള്ളത്. ഇ-മെയില്‍ വഴി മാര്‍ച്ച് 22 വരെ അപേക്ഷ നല്‍കാം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്, പ്രോജക്ട് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ആകെ 17 ഒഴിവുകള്‍.

ഓരോ പോസ്റ്റിലും ഓരോ ഒഴിവുകളാണുള്ളത്. പ്രായപരിധി 55 വയസ് വരെ. യോഗ്യത സീനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് മാസ്‌റ്റേഴ്‌സ്/ ബാച്ചിലര്‍ ബിരുദം, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സില്‍ എഞ്ചിനീയറിങ് 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വര്‍ഷം ഹരിത ഊര്‍ജ പദ്ധതികളില്‍ പരിചയം, സോളാര്‍/ ഷോര്‍ പവര്‍ പോലെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജവും വൈദ്യുതി വിതരണവും, ഏതെങ്കിലും ഉള്‍പ്പെടുന്ന മറ്റ് പ്രധാന പദ്ധതികള്‍ EHT/ HT ഇലക്ട്രിക്കല്‍ പ്രോജക്ടുകള്‍ എന്നീമേഖലകളില്‍ പ്രവര്‍ത്തി പരിചയം.

പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്)

ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം, പുനരുപയോഗിക്കാവുന്ന/ ഹരിത ഊര്‍ജ്ജ പദ്ധതി സോളാര്‍/ ഷോര്‍ പവര്‍ പോലെ പ്രവര്‍ത്തിക്കുന്ന പദ്ധതികളില്‍ 5 വര്‍ഷത്തെ പരിചയം

പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഇലക്ട്രിക്കലില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദം 5 അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം. EHT/HT ഇലക്ട്രിക്കല്‍ പ്രോജക്ട്

ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് (ഗ്രീന്‍ പ്രോജക്ട്‌സ്)

ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ കൂടാതെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് മൂന്നു അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം. ഗ്രീന്‍ സോളാര്‍ പ്ലാന്റുകള്‍ പോലെയുള്ള പ്രോജക്ട് വര്‍ക്കുകള്‍/ പുനരുപയോഗ ഊര്‍ജവും ബന്ധപ്പെട്ടതും വൈദ്യുതി ഉല്‍പ്പാദനം

ജൂനിയര്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ്

ഡിപ്ലോമ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ കൂടാതെ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്. 3 അല്ലെങ്കില്‍ കൂടുതല്‍ വര്‍ഷത്തെ പരിചയം സബ്‌സ്റ്റേഷനുകള്‍ / HT/ LT ഇലക്ട്രിക്കൽപദ്ധതികള്‍ .

ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ മുതല്‍ 65,000 രൂപ വരെ വിവിധ പോസ്റ്റുകളില്‍ അടിസ്ഥാന ശമ്പളമായി ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ചേര്‍ത്തിട്ടുള്ള ആപ്ലിക്കേഷന്‍ പൂരിപ്പിച്ച് താഴെ കാണുന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം. 22-03-2024 മുമ്പ് അയക്കണം.

ഇ മെയില്‍ ഐഡി: secretary@cochinport.gov.in

Back to Top