റൺവേയിൽവച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിച്ചു. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ട്

Share

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലെ റൺവേയിൽവച്ച് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ജപ്പാന്‍ കോസ്റ്റ് ഗാർഡിന്റെ വിമാനവും കൂട്ടിയിടിച്ചു തീപിടിച്ചു. കോസ്റ്റ് ഗാർഡിന്റെ വിമാനത്തിലുണ്ടായിരുന്ന 5 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഒരാളെ രക്ഷപ്പെടുത്തി. ഇയാൾ വിമാനത്തിന്റെ പൈലറ്റാണെന്നും അതീവ ഗുരുതരനിലയിലാണെന്നുമാണ് റിപ്പോർട്ട്. റണ്‍വേയില്‍ വച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്.

ഹൊക്കൈയ്‌ഡോ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ജെഎഎല്‍–516 വിമാനത്തില്‍ 379 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരെ അടിയന്തരവാതിലിലൂടെ സുരക്ഷിതമായി പുറത്തിറക്കി. ആദ്യം വന്ന വിഡിയോകളിൽ വിമാനത്തിന്റെ ചിറകിന്റെ ഭാഗത്താണ് തീ കണ്ടത്. ഒരു മണിക്കൂറിനുശേഷം വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. ഹനേഡ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Back to Top