ഇന്ത്യക്കാർക്ക് തായ്ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം നവംബർ മുതലുള്ള ഏഴു മാസ കാലത്തേക്കാണ് ഇളവ്

Share

തായ്ലൻഡ് സ്വപ്നം താലോലിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യക്കാർക്ക് തായ്ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാൽ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബർ പത്ത് മുതൽ 2024 മെയ് പത്ത് വരെ മാത്രം. സീസൺ കാലത്ത് പരമാവധി ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാനായാണ് തായ്ലൻഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.

ഈ കാലയളവിൽ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാർക്ക് തായ്ലൻഡിൽ താമസിക്കാം. നേരത്തെ ചൈനീസ് പൗരൻമാർക്കും തായ്ലൻഡ് സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നിലവിൽ തായ്ലൻഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വർഷം തായ്ലൻഡ് സന്ദർശിച്ചത്. അടുത്ത വർഷത്തോടെ വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനം 100 ബില്യൺ ഡോളറിൽ എത്തിക്കാനാണ് തായ്ലൻഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലൻഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗവും വിനോദസഞ്ചാരമാണ്

Back to Top