നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യുഎഇയിൽ ബസ് യാത്ര ചെയ്യുന്നവർ 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ നൽകേണ്ടി വരും 

Share

നിയമങ്ങൾ പാലിച്ചില്ലെങ്കിൽ യുഎഇയിൽ ബസ് യാത്ര ചെയ്യുന്നവർ 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ നൽകേണ്ടി വരും

ദുബായ്: യുഎഇയിൽ പൊതു ബസ് യാത്രാ സൗകര്യം ഉപയോഗിക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ വിശദീകരിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).

പാലിക്കാത്തവരിൽ നിന്ന് 100 ദിർഹം മുതൽ 500 ദിർഹം വരെ പിഴ ഈടാക്കുന്നതിനാൽ യാത്രക്കാർക്ക് നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനാണ് കഴിഞ്ഞ ദിവസം ഇക്കാര്യങ്ങൾ വിശദീകരിച്ച് ആർടിഎ രംഗത്തെത്തിയത്.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് നോൽകാർഡ് ഇ കാർഡ് മെഷീൻ റീഡറിൽ ടാപ്പ് ചെയ്തെന്ന് ഉറപ്പാക്കണം. യാത്രയുടെ ആരംഭം റെക്കോർഡ് ചെയ്യാൻ ഡ്രൈവർ സീറ്റിന് അടുത്തുള്ള കാർഡ് റീഡറിലാണ് നോൽ കാർഡ് ടാപ്പ് ചെയ്യേണ്ടത്. ഇറങ്ങാനുള്ള സ്റ്റോപ്പിൽ എത്തുമ്പോൾ കാർഡ് വീണ്ടും ടാപ്പുചെയ്യുമ്പോൾ യാത്ര ചെയ്തതിന് അനുസരിച്ചുള്ള തുക ഓട്ടോമാറ്റിക്കായി കാർഡിൽ നിന്ന് ഈടാക്കപ്പെടും. കയറുമ്പോഴും ഇറങ്ങുമ്പോഴും മെഷീൻ റീഡറിൽ ടാപ്പ് ചെയ്യാത്തവരിൽ നിന്ന് പിഴ ഇടാക്കുന്നതാണ്. മുമ്പ് ആറ് ദിവസം നടത്തിയ പരിശോധനാ കാമ്പെയ്നിൽ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ചിരുന്ന ആയിരത്തിലധികം പേർക്ക് ആർടിഎ പിഴ ചുമത്തിയിരുന്നു. ബസ് ചാർജ് നൽകാതിരുന്നാൽ 200 ദിർഹമാണ് പിഴ.

ബസ് യാത്രാക്കൂലി നൽകുന്നതിനായി ഉപയോഗിക്കുന്ന നോൾ കാർഡ് യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടോപ്പ് അപ്പ് ചെയ്തെന്ന് ഉറപ്പാക്കണം. നോൾ കാർഡിൽ മതിയായ ബാലൻസ് ഉണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പാക്കുക. വൺവേ ട്രിപ്പിന് കുറഞ്ഞത് 7 ദിർഹവും ടുവേ ട്രിപ്പിന് 14 ദിർഹവും ബാലൻസ് ഉണ്ടായിരിക്കണമെന്നാണ് ആർടിഎയുടെ നിബന്ധന.നോൾ കാർഡ് എളുപ്പത്തിൽ ഓൺലൈനായി റീ ചാർജ് ചെയ്യാൻ നോൾപേ ആപ് ഉപയോഗിക്കാം. തെരഞ്ഞെടുക്കപ്പെട്ട ബസ് സ്റ്റോപ്പുകളിലും എല്ലാ മെട്രോ സ്റ്റേഷനുകളിലും പേയ്മെന്റ് കിയോസ്കുകളിൽ സൗകര്യമുണ്ട്. യാത്രാക്കൂലി എത്രയാവുമെന്ന് അറിയില്ലെങ്കിൽ, ആപ്പിൾ, ആൻഡ്രോയ്ഡ് ഉപകരണങ്ങളിൽ ലഭ്യമായ S’hail ആപ്ലിക്കേഷൻ വഴി പ്രതീക്ഷിക്കുന്ന ചെലവിന്റെ പൂർണ വിവരങ്ങൾ ലഭിക്കും.

ഭക്ഷണപാനീയങ്ങൾ പൊതു ബസ് യാത്രയിൽ അനുവദനീയമല്ല. ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ ചെയ്താൽ 100 ദിർഹം പിഴ അടയ്ക്കേണ്ടി വരും.

ബസ്സിൽ വച്ച് സാധനങ്ങൾ നഷ്ടപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണം. ദുബായ് പോലീസിന്റെ അടിയന്തര ഹോട്ടലൈനുമായി 901ൽ ബന്ധപ്പെടുകയോ ആർടിഎ കോൾ സെന്ററുമായി 800 9090ൽ ബന്ധപ്പെടുകയോ ചെയ്യാം. ബസ്സുകളുടെ മുൻവശത്ത് സ്ത്രീകൾ, മുതിർന്ന പൗരന്മാർ, കുട്ടികൾ, അംഗപരിമിതർ എന്നിവർക്കാണ് മുൻഗണന. ഈ സീറ്റുകളിൽ മറ്റുള്ളവർ പ്രവേശിക്കുകയോ ഇരിക്കുകയോ ചെയ്താൽ 100 ദിർഹം പിഴ ഈടാക്കും

ഡ്രൈവറോട് സംസാരിക്കരുത്. എന്തെങ്കിലും ചോദ്യങ്ങളോ പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ കോൾ സെന്ററുമായി 8009090 നമ്പറിൽ ബന്ധപ്പെടാം. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർമാർക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമോ ശല്യമോ ഉണ്ടാക്കിയാൽ 200 ദിർഹമാണ്

 

Back to Top