തലശ്ശേരിയില്‍ കാറിൽ ചാരിനിന്നതിന് ആറുവയസുകാരന് മര്‍ദ്ദനം; പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു

Share

കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ആറു വയസുകാരന് മർദനം. കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. പൊന്ന്യം പാലം സ്വദേശി (ശിഹ്ഷാദാണ് കുട്ടിയെ മർദിച്ചത്. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മർദനമേറ്റത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ​ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു.

Back to Top