ജില്ലാ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രു 14ന് പാലക്കുന്നില്‍

കാസര്‍ഗോഡ് ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍,സീനിയര്‍ പുരുഷ വനിതാ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് ഫെബ്രു 14 ന് ശനിയാഴ്ച്ച രാവിലെ 7.30 ന് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് സംഘടിപ്പിക്കും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന് ഫ്ലാഗ് ഓഫ് ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പള്ളം നാരായണന് മുഖ്യാതിഥിയായിരിക്കും. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഒരു ഫോട്ടോ സഹിതം അന്ന് രാവിലെ പാലക്കുന്നില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846802780 എന്ന നമ്പറില്‍ ബന്ധപെടുക.
