കേരള വെളുത്തേടത്ത് നായർ സമാജം കാസർഗോഡ് ജില്ല വനിത സമാജം കമ്മിയുടെ വനിതാ സംഗമവും അനുമോദനവും ഫെബ്രവരി 14 ന് നടക്കും.

കേരള വെളുത്തേടത്ത് നായർ സമാജം കാസർഗോഡ് ജില്ല വനിത സമാജം കമ്മിയുടെ വനിതാ സംഗമവും അനുമോദനവും ഫെബ്രവരി 14 ന് നടക്കും.
മാവുങ്കാൽ:കേരള വെളുത്തേടത്ത് നായർ സമാജം (കെ വി എൻ എസ് ) കാസർഗോഡ് ജില്ല വനിതാ സമാജം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമവും അനുമോദ സദസും കുടുബാംഗങ്ങളുടെ കലാപരിപാടികളും 2026 ഫെബ്രവരി 14 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ മാവുങ്കാൽ വ്യാപാരഭവനിൽ വിവിധങ്ങളായ പരിപാടിളോടെ സമുചിതമായി ആഘോഷിക്കും
വനിതാ സമാജം ജില്ല പ്രസിഡണ്ട് ഓമന ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കെ വി എൻ എസ് സംസ്ഥാന പ്രസിഡണ്ട് ഇ.എസ്. രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും.
കെ വി എൻ എസ് സംസ്ഥാന വനിതാ സെക്രട്ടറി ദീപ്തി സജീവ് മുഖ്യപ്രഭാഷണം നടത്തും.
കെ വി എൻ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അനുമോദന ചടങ്ങ് നിർവ്വഹിക്കും.
സംഘടനയുടെ ജില്ല-സംസ്ഥാന ഭാരവാഹികൾ സംബന്ധിക്കും.
പരിപാടിയിൽ പങ്കെടുത്ത് സംഗമം വമ്പിച്ച വിജമാക്കി തീർക്കമെന്ന് മുഴുവൻ കമ്മിറ്റി അംഗങ്ങളോടും അഭ്യർത്ഥിക്കുക്കുയാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
