കുടുംബ ബന്ധങ്ങൾ പുതുക്കിയും കൂട്ടിയിണക്കിയും കല്ലളീയം 2026 കുടുംബ സംഗമം

Share

നീലേശ്വരം : കുടുംബ ബന്ധങ്ങൾ പുതുക്കിയും കൂട്ടിയിണക്കിയും കല്ലളീയം 2026 കുടുംബ സംഗമം.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പ്രമുഖ നായർ തറവാടായ ശ്രീ കല്ലളി പള്ളിയത്ത് തറവാട് അംഗങ്ങളും കുടുംബാംഗങ്ങളുമാണ് ഒത്തുചേർന്നത്. തറവാട് കാരണവർ കെ.പി.ശ്രീധരൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തറവാട് സെക്രട്ടറി കെ.പി.രാജൻ സ്വാഗതം പറഞ്ഞു. കെ.പി. ഇന്ദിര, കെ.പി.ഭാസ്കരൻ നായർ, പി. സൗദാമിനി, രാജീവൻ ഇടവലത്ത്, കെ.പി.കൃഷ്ണകുമാർ, കെ.വി.ബാബു, ശ്യാംബാബു വെള്ളിക്കോത്ത്, കെ.പി. സന്ദീപ്, കെ.എം. ശ്രീരതി, ചാന്ദ്നി ജയചന്ദ്രൻ, കെ.പി.ഉണ്ണിക്കൃഷ്ണൻ, ടി.പി. അപർണ, കെ.വി.രമ്യ, കെ.വി.ഉഷ എന്നിവർ സംസാരിച്ചു. തറവാട് കാരണവർ കെ.പി.ശ്രീധരൻ നായരെ കെ.പി.രവി പൊന്നാടയണിയിച്ച് ആദരിച്ചു. കുടുംബാംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികളെയും സംഗമത്തിന് കല്ലളീയം എന്ന പേര് നിർദേശിച്ച ചാന്ദ്നി ജയചന്ദ്രനെയും സമ്മാനം നൽകി അനുമോദിച്ചു.
……
പടം അടിക്കുറിപ്പ്: നീലേശ്വരം കല്ലളി പള്ളിയത്ത് തറവാട് അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നൊരുക്കിയ ‘കല്ലളീയം’ സംഗമത്തിൽ പങ്കെടുത്തവർ.

Recent News

Back to Top