അനീസിന് അര്‍റഹ്മയുടെ ലക്ഷം കാരുണ്യം

Share

സ്റ്റാഫ് ലേഖകന്‍
കാഞ്ഞങ്ങാട്: ഇരു വൃക്കകളും തകര്‍ന്ന് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയില്‍ കഴിയുന്ന തോയമ്മല്‍ സ്വദേശി അനീസിന്റെ ചികിത്സാ ഫണ്ടിലേക്ക് ആറങ്ങാടി അര്‍റഹ്മ സെന്റര്‍ 1 ലക്ഷം രൂപ കൈമാറി.
അര്‍റഹ്മ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി വേണുഗോപാലന്‍, കണ്‍വീനര്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക് അര്‍റഹ്മ സെന്റര്‍ ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി തുക കൈമാറി. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിര്‍മ്മാണ-കരാര്‍ മേഖലകളില്‍ സജീവമായിരുന്ന ആരോഗ്യ ദൃഢഗാത്രനായ അനീസിന് ഒരു വര്‍ഷം മുമ്പാണ് തീര്‍ത്തും അപ്രതീക്ഷിതമായി വൃക്കരോഗം പിടികൂടിയത്. ഇതോടെ തോഴിലിടങ്ങള്‍ നഷ്ടപ്പെട്ടു.
ജെസിബി ഉള്‍പ്പെടെയുള്ള വാഹനങ്ങളും ചികിത്സകക് വേണ്ടി വിറ്റഴിക്കേണ്ടി വന്നു. തൊട്ടു പിന്നാലെ മാതാവിനും വൃക്ക രോഗം ബാധിച്ചതോടെ ജീവിതം ദുസ്സഹമായി. ഇതേത്തുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ എം ബല്‍രാജിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ച് ചികിത്സ പൂര്‍ത്തിയാക്കാനുള്ള പ്രയത്‌നത്തിലാണ്.
അര്‍റഹ്മ സെന്റര്‍ ജനറല്‍ കണ്‍വീനര്‍ എ കെ മുഹമ്മദ്, ട്രഷറര്‍ എം കെ റഷീദ് ഹാജി, ടി അബൂബക്കര്‍ ഹാജി, അലങ്കാര്‍ അബൂബക്കര്‍ ഹാജി, ടി റംസാന്‍, എ പി കരീം, ടി അബ്ദുള്‍ അസീസ്, എം കെ അഷ്‌റഫ് കോട്ടക്കുന്ന്, എം എം മുഹമ്മദ് കുഞ്ഞി ഹാജി, ഇബ്രാഹിം പള്ളിക്കര, ടി അന്തുമാന്‍ എന്നിവര്‍ സംബന്ധിച്ചു.

Recent News

Back to Top