കല കച്ചവടമാകുന്നതിന്റെ ആകുലതകൾ കാണികളുമായി പങ്കുവച്ച് മാഹേന്ദ്രം

Share

കാഞ്ഞങ്ങാട് : കല കച്ചവടമാകുന്നതിന്റെ ആകുലതകൾ കാണികളുമായി പങ്കു വച്ച് മാഹേന്ദ്രം നാടകം അരങ്ങേറി.
ഇ.വി.ഹരിദാസ് രചനയും സംവിധാനവും നിർവഹിച്ച നാടകം തിയറ്റർ ബാവുൾ ആണ് അരങ്ങിലെത്തിച്ചത്. നാടക പ്രവർത്തകരായ ചന്ദ്രൻ കരുവാക്കോട്, ഗോവിന്ദ് രാജ് വെള്ളിക്കോത്ത് എന്നിവരാണ് അഭിനയിച്ചത്. കെ.വി.അർജുൻ സംഗീതവും ദീപ നിയന്ത്രണവും നിർവഹിച്ചു. ബാലി സുഗ്രീവ യുദ്ധത്തിൽ ബാലി വധിക്കപ്പെടുന്നതിന് കാരണമായ രാമന്റെ ഒളിയമ്പാണ് മാഹേന്ദ്രാസ്ത്രം. രാമായണത്തിലെ ഈ കഥാപരിസരത്ത് നിന്നുകൊണ്ട് രണ്ട് പ്രിയ കൂട്ടുകാർക്കിടയിലെ ജീവിത സംഘർഷങ്ങളുടെ കഥ പറയുകയാണ് ഈ നാടകം. പ്രണയം, ജീവിതം, നാടകം എന്നിവയെല്ലാം മാറി മാറി വരും വിധമാണ് നാടകമൊരുക്കിയത്. കല സത്യസന്ധമാകുമ്പോൾ അത് തങ്ങൾക്ക് നേരെ ഉയർത്തുന്ന ചോദ്യങ്ങൾ ഭരണകൂടം എത്രത്തോളം ഭയക്കുന്നുവെന്നതിലേക്കും 65 മിനുട്ട് ദൈർഘ്യമുള്ള ഈ നാടകം വിരൽ ചൂണ്ടുന്നു. കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ജിയുപി സ്കൂളിലാണ് നിറഞ്ഞ സദസിൽ നാടകം അരങ്ങേറിയത്.
……
പടം അടിക്കുറിപ്പ്: കാഞ്ഞങ്ങാട് മേലാങ്കോട് എ.സി. കണ്ണൻ നായർ സ്മാരക ജിയുപി സ്കൂളിൽ അരങ്ങേറിയ തിയറ്റർ ബാവുളിന്റെ മാഹേന്ദ്രം എന്ന നാടകത്തിൽ നിന്നൊരു രംഗം.

Recent News

Back to Top