ഉദുമ :41- വർഷങ്ങൾക്ക് ശേഷം പഴയ വിദ്യാ ലയത്തിലൊരു വട്ടം കൂടി

Share

41- വർഷങ്ങൾക്ക് ശേഷം പഴയ വിദ്യാ ലയത്തിലൊരു വട്ടം കൂടി
ഉദുമ: 1981-82- വർഷത്തിൽ എസ്.എസ്.എൽ സി. കഴിഞ്ഞ വിദ്യാർത്ഥികൾ 41- വർഷത്തിന് ശേഷം ഗൾഫിൽ നിന്നും സ്വദേശത്തു് നിന്നും വന്നവർ പഴയ വിദ്യാലയത്തിൽ സഹപാഠികൾ പഠിച്ച ഓരോ ഡിവിഷനുകളും നോക്കി കണ്ട് പഴയ കാല വിദ്യാർത്ഥി ജീവിതങ്ങളൊർത്ത് വിദ്യാലയത്തിൽ വർണാഭമായ വിവിധ പൂക്കൾ കൊണ്ടൊരുക്കിയ പൂക്കളം കൊണ്ടാണ് സഹപാഠികളെ വരവേറ്റത്.
വർഷങ്ങൾക്ക് ശേഷം ഒരു വട്ടം കുടി പഴയ വിദ്യാലയത്തിലെക്കെത്തി ചേർന്ന സഹപാഠികൾക്ക് ഏറ്റവും നല്ല പാചകക്കാരനെ കണ്ടെത്തി ഗൾഫ് സഹപാഠികൾ വിദ്യാലയത്തിൽ ഓണസദ്യയുമൊരുക്കിയിരുന്നു.
സഹപാഠികളിലധികവും വിദേശത്തായത് കൊണ്ട് വെക്കേഷൻ സമയത്ത് തന്നെ എല്ലാ കുടുംബാംഗങ്ങളെയും പങ്കെടുപിച്ച് കൊണ്ട് . ബേക്കൽ പാലസിൽ വെച്ച് കലാസാംസ്കാരിക പരിപാടികൾ ആഗസ്റ്റ് മാസത്തിൽ നടന്നിരുന്നു സഹപാഠികളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്ന യോഗം 1982- വർഷത്തിലെ സ്കൂൾ ലീഡറും സ്നേഹ കൂടാരത്തിൻ്റെ ചെയർമാനുമായ
എൻ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷം വഹിച്ചു
പി.വി ഉദയകുമാൾ ,കുഞ്ഞി രാമൻ പള്ളം തെക്കേക്കര ,ഏ ‘ബാലകൃഷ്ണൻ ,തിലക രാജൻ ,അഷറഫ് മാങ്ങാട്
സുമത നായക് ,ടി.വി.ഗീത ശാന്തസുകുമാരൻ ,ഇന്ദിര വെടിത്തറക്കാൽ ,ബി. കുഞ്ഞി കണ്ണൻ മാങ്ങാട് പി.ഏ.രവി പാലക്കുന്ന് നാരായണൻ പി.വി.കൃഷ്ണൻ ‘ എന്നിവർ പ്രസംഗിച്ചു

Back to Top