ബിജു കാഞ്ഞങ്ങാടിനെ അനുസ്മരിച്ചു

Share

ബിജു കാഞ്ഞങ്ങാടിനെ അനുസ്മരിച്ചു

മാവുങ്കാൽ- പ്രശക്ത കവിയും ചിത്രകാരനും, അധ്യാപകനുമായ ബിജു കാഞ്ഞങ്ങാടിൻ്റെ ഓർമ്മകൾ പങ്കുവെച്ചു കൊണ്ട് സ്വാമി രാംദാസ് മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രിൻസിപ്പാൽ ദീപ എം.കെ യോഗം ഉദ്ഘാടനം ചെയ്തു.പ്രശക്തകവിനാലപ്പാട്ടം പത്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തി.മഹാകവി കുഞ്ഞിരാമൻ നായരെ പോലെ ആ പാദചൂഡം കവിയായിരുന്നു ബിജു കാഞ്ഞങ്ങാടെന്ന് അനുസ്മരണ ഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ആധുനിക കവിതയുടെ പൾസ് ഇത്രയും മനസ്സിലാക്കിയ മറ്റൊരു കവി അപൂർവ്വമായിരിക്കും, കവിതപോലെ തന്നെ സൗഹൃദത്തെയും, ഇത്രയും സ്നേഹപൂർണ്ണമായി കൊണ്ട് നടന്ന കവിയും വേറൊന്നുണ്ടാവില്ലെന്നും, അദ്ദേഹത്തിൻ്റെ വിയോഗം, മലയാള കാവ്യലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.സ്ക്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് കെ സ്വാഗതവും,പി ടി എ പ്രസിഡണ്ട് രവീന്ദ്രൻ മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗം പ്രിൻസിപ്പാൽ ദീപ ടീച്ചർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ കവി ബാലഗോപാലൻ കാഞ്ഞങ്ങാട്, കവിത ടീച്ചർ, എസ് എം സി ചെയർമാൻ പത്മനാഭൻ ,അശോകൻ മാസ്റ്റർ, പി ടി എ എക്സിക്യുട്ടീവ് അംഗം മോഹനൻ കെ ,പി ടി എ വൈസ് പ്രസിഡണ്ട് ബാബു മാവുങ്കാൽ എന്നിവർ അനുസ്മരിച്ചു. ചടങ്ങിൽ വെച്ച് സ്ക്കൂൾ ലൈബ്രറി റി യിൽ ബിജൂ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനവും ചെയ്തു.യോഗത്തിൻ്റെ ഭാഗമായി കാവ്യാർച്ചനയും നടന്നു, ബിജു കാഞ്ഞങ്ങാട് എഴുതിയ കവിതകൾ പുണ്യ ലക് ഷ്മി, ദേവിക എന്നി കുട്ടികൾ ചടങ്ങിൽ അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി ടി. കൃഷ്ണൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Back to Top