കോവിഡ് കാലത്തെ സ്ഥല വാടക പിരിക്കൽ എസ്.ടി.യു നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി

Share

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ തെരുവ് കച്ചവടം ചെയ്യുന്ന തൊഴിലാളികളിൽ നിന്ന് കോവിഡ് കാലത്തെ തറ വാഡക പിരിച്ചെടുക്കാനുള്ള നഗരസഭ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എസ്.ടി.യു കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയുടെയും എസ്.ടി.യു കോർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ചും,ധർണ്ണയും സംഘടിപ്പിച്ചു. കോവിഡ് കാലത്ത് ലോക്ഡൗൺ കാരണം അടച്ചിട്ട സമയത്തെ വാടക പിരിക്കാനുള്ള തീരുമാനം തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

മാർച്ച് സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് അഷറഫ് എടനീർ ഉദ്ഘാടനം ചെയ്തു.എസ്ടിയു ജില്ലാ സെക്രട്ടറിയേറ്റ് അംഗം യൂനുസ് വടകരമുക്ക് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് റസാക്ക് തായലക്കണ്ടി, ജനറൽ സെക്രട്ടറി കെ കെ ജാഫർ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ ആവിയിൽ,എൽ കെ ഇബ്രാഹിം, കുഞ്ഞാമ്മദ് കലൂരാവി, മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ, ജാഫർ മുവാരിക്കുണ്ട് ,ഇബ്രാഹിം എ പി ,റഷീദ് മുറിയനാവി, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, ഇബ്രാഹിം ഹദ്ദാദ്, മജീദ് വേങ്ങര, മജീദ് ആവിയിൽ, ഇർഷാദ് ആവിയിൽ, കെ.പി .ഫൈസൽ, ജബ്ബാർ ചിത്താരി, എന്നിവർ പ്രസംഗിച്ചു.എസ് ടി യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം കരീം കുശാൽനഗർ സ്വാഗതവും, മുസ്തഫ കല്ലുരാവി നന്ദിയും പറഞ്ഞു.

Back to Top