ശാന്തി കലാമന്ദിരം 60ാംവാർഷികം ലോഗോ പ്രകാശനം ചെയ്തു

Share

 

കാഞ്ഞങ്ങാട്:-കിഴക്കുംകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നസാംസ്കാരിക സ്ഥാപനമായകിഴക്കുംകരശാന്തി കലാമന്ദിരം അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെയ്തു.ഈ മാസം മുതൽഡിസംബർ വരെ നടക്കുന്നവിവിധ കലാസാംസ്കാരിക ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് ലോഗോ തയ്യാറാക്കിയത്.

പ്രശസ്തമാന്ത്രികൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.കലാസാംസ്കാരിക ജീവകാരുണ്യ കായികമേഖലയെ ഉൾപ്പെടുത്തിയാണ്ലോഗോ തയ്യാറാക്കിയതെന്നുംഈ നാടിൻെറസാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ഇത്തരം ആഘോഷങ്ങളിലൂടെ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ കെ വി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.

എം വി രാഘവൻ, നാരായണൻ,കെവി ലക്ഷ്മി,കെ ഉഷ,കെ ദേവി ബി സരസഎന്നിവർ സംസാരിച്ചു

സംഘാടക സമിതി കൺവീനർകെ മോഹനൻ സ്വാഗതം പറഞ്ഞു

Back to Top