ഭക്തസൂർദാസ് ജയന്തി ആഘോഷിച്ചു.

Share

ഭക്തസൂർദാസ് ജയന്തി ആഘോഷിച്ചു.

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തി ച്ചുവരുന്ന ദേശീയ സംഘടനയായ സക്ഷമ കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്തസൂർദാസ് ജയന്തി

മാവുങ്കാൽ ശ്രീരാമക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച്

വിപുലമായി ആഘോഷിച്ചു.

ഭക്ത സൂർദാസിന്റെ ഭക്തി ഈശ്വരനുവേണ്ടി സമർപ്പണം ചെയ്തത്, സൂർദാസിനെ സ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭക്തിയെയാണ് നമ്മൾ തിരിച്ചറിയേണ്ടത്, അത് ഈശ്വരന് സമർപ്പണം ചെയ്തത് ആയിരുന്നു.ഇന്ന് നഷ്ടപ്പെട്ടുപോയികൊണ്ടിരിക്കുന്നത് യഥാർത്ഥ ഭക്തിയെയാണ്, ഭക്തി ഉൾകാഴ്ച നൽകുന്നതായിരിക്കണം. ഭക്തസൂർദാസ് ജയന്തി ആഘോഷത്തിൽ അനുസ്മരണ പ്രഭാഷണത്തിൽ രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ വിദ്യാർഥി പ്രമുഖ് ഓം പ്രകാശ് പറഞ്ഞു.

സക്ഷമ ജില്ലാ വർക്കിങ് പ്രസിഡന്റ് ടി വി ഭാസ്കരന്റെ അധ്യക്ഷതയിൽ സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് സിസി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സക്ഷമയുടെ ദേശീയ കാഴ്ചപാടിനെ കുറിച്ചും, സംസ്ഥാനത്ത് സക്ഷമ നടത്തുന്ന വിവിധ പ്രോജക്ടുകൾ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. ജില്ലാ മഹിളാ പ്രമുഖ് ഓമനമുരളി, വൈസ് പ്രസിഡന്റ്മാരായ ശ്രീ രഘുനാഥ്, ഗീതാ ബാബുരാജ് സംബന്ധിച്ചു.. ജില്ലാസെക്രട്ടറി ബി വേണുഗോപാൽ സ്വാഗതവും ട്രഷറർ രതീഷ് പിവി നന്ദി യും പറഞ്ഞു. തുടർന്ന് ഭിന്നശേഷികലാകാരന്മരുടെ കലാപരിപാടികൾ നടന്നു.

Back to Top