മിന്നാ ഡെവിൾസ് ടീം ഫുട്ബോൾ ജേഴ്സി പ്രകാശനം ചെയ്തു

അജാനൂർ : സൗത്ത് ചിത്താരി മിന്നാ ഡെവിൾസ് ഫുട്ബോൾ ടീമിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ചിത്താരി ബാംഗ്ലോ ഹോട്ടലിൽ നടന്ന ചടങ്ങിൽ സാമൂഹ്യ പ്രവർത്തകനും ഗൾഫ് വ്യവസായ പ്രമുഖനുമായ കുളത്തുങ്കാൽ മുഹമ്മദ് കുഞ്ഞി യുവ വ്യവസായി കുളത്തുങ്കാൽ ഹനീഫക്ക് ജേഴ്‌സി കൈമാറി
ഉദ്ഘാടനം നിർവഹിച്ചു.
ഓണർ മിന്നാ ശരീഫ്,ടീം മാനേജർ ഖാലിദ് കുന്നുമ്മൽ,അൻവർ ഹസ്സൻ,ഹാറൂൺ ചിത്താരി,ഹനീഫ ബി.കെ,കരീം സി.കെ,സമീൽ റൈറ്റർ,അന്തു ചിത്താരി,ജംഷീദ് കുന്നുമ്മൽ,അസീസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.