മുതിർന്ന കോൺഗ്രസ് നേതാവ് കടവങ്ങാനം കുഞ്ഞികേളു നായർ അന്തരിച്ചു

ഉദുമ :മുതിർന്ന കോൺഗ്രസ് നേതാവും, സാമൂഹ്യ സാംസ്‌കാരിക സഹകരണ രംഗത്തെ മഹനിയ വ്യക്തിത്വമായ കടവങ്ങാനം കുഞ്ഞിക്കേളു നായർ അന്തരിച്ചു . കോൺഗ്രസ് മുൻ ഡിസിസി ജനറൽ സെക്രട്ടറിയായിരുന്നു മൃതദേഹം ഇപ്പോൾ അരമന ആശുപത്രിയിലാണ്. നാളെ(11/1/2023) രാവിലെ 7 മണി മൃതദേഹം വീട്ടിൽ കൊണ്ടുവരും തുടർന്ന് 10 മണിയോടു കൂടി സംസ്ക്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മുൻ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം, കോൺഗ്രസ് കാസറഗോഡ് ജില്ലാ സെക്രട്ടറി, മാർക്കറ്റിംഗ് ഫെഡറേഷൻ സംസ്ഥാന ഡയറക്റ്റ് ബോർഡ് അംഗം, ജില്ലാ ബാങ്ക് മുൻ വൈസ് പ്രസിഡന്റ്, ബാര വാർഡ് മുൻ പഞ്ചായത്ത് മെമ്പർ, ഉദുമ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, വിദ്യാനഗർ മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ജില്ലയിലെ വിവിധ ക്ഷേത്രമഹോത്സവങ്ങളിൽ ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്തു