മാവുങ്കാൽ, കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാ നത്ത് ഫെബ്രുവരി 5,6,7,8 തീയ്യതികളിൽ കളിയാട്ട മഹോത്സവം

Share

മാവുങ്കാൽ, കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാ നത്ത് ഫെബ്രുവരി 5,6,7,8 തീയ്യതികളിൽ കളിയാട്ട മഹോത്സവം

മാവുങ്കാൽ:മഡിയൻ ക്ഷേത്രപാലകന്റെയും ശ്രീ വിഷ്ണുമംഗലത്തപ്പന്റെയും അമരഭൂമിക്കകത്ത് നിറഞ്ഞു നിൽക്കുന്ന ശക്തിസ്വരൂപിണിയാം ശങ്കരപുത്രി ശ്രീ കുതിരാളിയമ്മയുടെ തിരുസന്നിധിയിൽ വീണ്ടും ഒരു കളിയാട്ട കാലം ആഗതമായിരിക്കുകയാണ്.

2023 ഫെബ്രുവരി 5.6.7.8, ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ(1198 മകരം 22,23,24,25) എന്നീ തീയ്യതികളിലായി നടക്കുന്ന ഈ മഹോത്സവ പരിപാടിയിലേക്ക് ഭക്ത്യാദരപുർവ്വം ഏവരെയും സ്വാഗതം ചെയ്യുന്നു.

മഹോത്സവ പരിപാടികൾ

2023 ഫെബ്രുവരി 5 ഞായർ (മകരം 22)
രാവിലെ 10 മണിക്ക്:
കലവറ നിറക്കൽ ഘോഷയാത്ര

(മാവുങ്കാൽ ശ്രീരാമക്ഷേത്രസന്നിധിയിൽനിന്നും പുറപ്പെട്ട് മാവുങ്കാൽ വഴി ദേവസ്ഥാനത്ത് എത്തിച്ചേരുന്നു.
വൈകുന്നേരം 6 മണിക്ക്
ദീപമെഴുന്നുള്ളത്ത്(മുത്തുക്കുടകളുടേയും ,വാദ്യഘോഷങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിൻ്റെയും അകമ്പടിയോടെ പുല്ലൂർ ശ്രീ വിഷ്ണുമംഗലം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മൂലക്കണ്ടം വഴി ദേവസ്ഥാനത്ത് എത്തിച്ചേരുന്നു.

രാത്രി തിടങ്ങൽ

തുടർന്ന് ചാമുണ്ഡിയമ്മ യുടേയും വിഷ്ണു മൂർത്തിയുടെയും കുളിച്ചു തോറ്റം.

2023 ഫെബ്രുവരി 6 തിങ്കൾ (മകരം 23)
രാവിലെ അണങ്ങമ്മ അരങ്ങിൽ
തുടർന്ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്
ഉച്ചയ്ക്ക്:
ശ്രീ വിഷ്ണുമൂർത്തി ഭക്തർക്ക് ദർശനമരുളുന്നു
വൈകുന്നേരം ഗുളികൻ ദൈവം
ഭക്തർക്ക് അനുഗ്രഹം നൽകും

രാത്രി തിടങ്ങൽ

തുടർന്ന് ചാമുണ്ഡിയമ്മ യുടേയും വിഷ്ണു മൂർത്തിയുടെയും കുളിച്ചു തോറ്റം.

2023 ഫെബ്രുവരി 7 ചൊവ്വ (മകരം 24

രാവിലെ അണങ്ങമ്മ അരങ്ങിൽ
തുടർന്ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്
ഉച്ചയ്ക്ക്:
ശ്രീ വിഷ്ണുമൂർത്തി ഭക്തർക്ക് ദർശനമരുളുന്നു
വൈകുന്നേരം ഗുളികൻ ദൈവം
ഭക്തർക്ക് അനുഗ്രഹം നൽകും
രാത്രി തിടങ്ങൽ
തുടർന്ന് ചാമുണ്ഡിയമ്മ യുടേയും വിഷ്ണു മൂർത്തിയുടെയും കുളിച്ചു തോറ്റം.

2023 ഫെബ്രുവരി 8 ബുധൻ (മകരം 25)
രാവിലെ :അണങ്ങമ്മ അരങ്ങിൽ
തുടർന്ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്
ഉച്ചയ്ക്ക് 12മുതൽ 3മണിവരെ
ദേവസ്ഥാന തിരുസന്നിധിയിൽ എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും അന്നദാനം

ഉച്ചയ്ക്ക്
ശ്രീ വിഷ്ണുമൂർത്തിയുടെ തിരുപുറപ്പാട്
വൈകുന്നേരം വടക്കേൻ ബലി എന്ന മഹനീയ കർമ്മം
തുടർന്ന്: ഗുളികൻ ദൈവം
രാത്രി വിളക്കി ലരി ചടങ്ങുകളോടെ കളിയാട്ട മഹോത്സവത്തിന് സമാപനം.

തുലാഭാരം നേർച്ചയുള്ള ഭക്തജനങ്ങൾ ക്ഷേത്രത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് :9645473797
:9745677330

Back to Top