തെരുവ്നായയെ പേടിച്ച് റോഡിൽ ചാടിയ മത്സ്യത്തൊഴിലാളി ബൈക്കിടിച്ചു മരിച്ചു

Share

തെരുവ്നായയെ പേടിച്ച് റോഡിൽ ചാടിയ മത്സ്യത്തൊഴിലാളി ബൈക്കിടിച്ചു മരിച്ചു

തൈക്കടപ്പുറം:മത്സ്യത്തൊഴിലാളി ബൈക്കിടിച്ചുമരിച്ചു. തൈക്കടപ്പുറം സീ റോഡ് പരിസരത്തെ പരേതനായ ദാമോദരൻ, സുലോചന ദമ്പതികളുടെ മകൻ വേണു (55)ആണ് ഇന്ന് പുലർച്ചെ സീ റോഡിൽവച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
തെരുവ്നായയുടെ ആക്രമണം ഭയന്ന് റോഡിലേക്ക് ഓടികയറുകയായിരിന്നു ഈ സമയത്ത് തൈക്കടപ്പുറം ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്ക് ഇടിച്ചു വീഴുകയായിരിന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ തുളസി
മക്കൾ ലിതിൻ, ലബീഷ്
സഹോദരങ്ങൾ ബാലകൃഷ്ണൻ, പുഷ്പ്പ.

 

Back to Top