രാജ്യ പുരോഗതി കോൺഗ്രസിന്റെ സംഭാവന.പി കെ ഫൈസൽ

Share

ഇന്ത്യാ രാജ്യത്തിന്റെ ആധുനിക രീതിയിലുള്ള എല്ലാ നിലയിലുമുള്ള പുരോഗതിയും കോൺഗ്രസിന്റെ സംഭാവനയാണെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു.മഹനീയമായ ചരിത്ര സമരം നടത്തി രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞതും സ്വന്തം കുടുംബത്തെ പോലും മറന്ന് ത്യാഗം സഹിച്ച കോൺഗ്രസ് നേതാക്കളുടെ കഠിനാധ്വാനത്തിന്റെ പരിണത ഫലമാണ് ഈ രാജ്യത്ത് നമ്മൾ ഇതുവരെയും അനുഭവിച്ച സന്തോഷമെന്നും അതിനൊക്കെയും വലിയ കോട്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തിന്റെ പഴയ ചരിത്രത്തിലേക്ക് പോകാനുള്ള കോൺഗ്രസിന്റെ പ്രയത്നത്തിന്റെ ഭാഗമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു.ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനതയെന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് രാജ്യത്തിന്റെ ഗ്രാമാന്തരങ്ങളിലേക് ഇറങ്ങി ചെന്ന് ഇന്ത്യയെ ഒന്നിപ്പിക്കുന്നതിനുള്ള സന്ദേശം നൽകുന്നതിന്റെ ഭാഗമായി പുല്ലൂർ പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഹാഥ് സെ ഹാഥ് ജോഡോ യാത്രയുടെ ഉൽഘാടനം നിർവഹിച്ച് കായക്കുളത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൂത്ത് പ്രസിഡന്റ് ഉദേഷ് കെ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്,പി വി സുരേഷ്,ധന്യ സുരേഷ്,ബ്ളോക്ക് പ്രസിഡന്റ് സി രാജൻ,ടി രാമകൃഷ്ണൻ ,ശ്രീജിത്ത് മാടക്കൽ,ബാബുരാജ് കല്ല്യോട്ട്,കെ കൊട്ടൻ,ചവിണിയൻ,ശ്രീകല,രതീഷ് രാഘവൻ,കമലാക്ഷൻ പെരിയ,കാർത്യായനി,വേണു കെ എന്നിവർ സംസാരിച്ചു.യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ പതാക കൈമാറി.മണ്ഡലം സെക്രട്ടറി കുമാരൻ സ്വാഗതവും ജാഥ ലീഡർ പ്രമോദ് നന്ദിയും പറഞ്ഞു.

Back to Top