കേരളോത്സവം നീന്തൽ മത്സരം ബേക്കൽ പള്ളിക്കരയിലെ മൗവ്വൽ സിർവ അക്യാട്ടിക് സെൻ്റർ സ്വിമ്മിങ് പുളിൽ വെച്ച് സംഘടിപ്പിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് കാസർകോട് ജില്ലാ പഞ്ചായത്ത് കേരളോത്സവം നീന്തൽ മത്സരം ബേക്കൽ പള്ളിക്കരയിലെ മൗവ്വൽ സിർവ അക്യാട്ടിക് സെൻ്റർ സ്വിമ്മിങ് പുളിൽ വെച്ച് സംഘടിപ്പിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഫാത്തിമത്ത് ഷംന അദ്ധ്യക്ഷത വഹിച്ചു.മാഹിൻ പൂച്ചക്കാട് സ്വാഗതവും,പ്രോഗ്രാം കമ്മിറ്റി കൺവീനർ എം ടി പി അഷറഫ് നന്ദിയും പറഞ്ഞു.