തുളുനാട് നെൽക്കതായ സമാജ സംഘത്തെ വാർഷിക പദ്ധതി പ്രവർത്തനങ്ങളിൽ അടക്കം കൂടെ നിർത്തും. ബേബി ബാലകൃഷ്ണൻ

Share

 

ചെമ്മനാട് : തുളുനാട് നൽക്കെതായ സമാജ സംഘത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉദുമ മണ്ഡലം കുടുംബ സംഗമം ‘തുളുനാട് ഉത്സവം 2022’ എന്ന പേരിൽ കോളിയടുക്കത്ത് സ്വരാജ് ഓഡിറ്റോറിത്തിൽ വിപുലമായി ആഘോഷിച്ചു.

തുളുനാട് നെൽക്കതായ സമുദായ സമാജ സംഘ(TNSS) സംസ്ഥാന പ്രസിഡന്റ്‌ ശ്രീ ഹരിശ്ചന്ദ്രൻ കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ നടന്ന ‘തുളുനാട് ഉത്സവം 2022’ ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. തുളുനാട് നെൽക്കതായ സംഘത്തെ വാർഷിക പദ്ധതി പ്രവർത്തനങ്ങളിൽ അടക്കം കൂടെ നിർത്തുമെന്നും നിവേദനത്തിൽ പറയുന്ന കാര്യങ്ങളിൽ അനുഭാവ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുമെന്നും ശ്രീമതി ബേബി ബാലകൃഷ്ണൻ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. സമുദായ അംഗങ്ങൾ നേരിടുന്ന സംവരണം അടക്കമുള്ള വിവിധ സാമൂഹിക വിഷയങ്ങളിൽ നേരെത്തെ ഹരീഷ്ചന്ദ്രൻ കാഞ്ഞങ്ങാട് വിശദമായ നിവേദനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നൽകിയിരുന്നു.

കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കലാഭവൻ രാജു, കാറടുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ
കൃഷ്ണൻ ബന്തഡുക്ക, ബെള്ളൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിജയൻ ബെള്ളൂർ, എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, ജോയിന്റ് സെക്രട്ടറി വസന്ത ആരിക്കാടി, ഉദുമ മണ്ഡലം കമ്മിറ്റി ഫിനാൻസ് ചെയർപേഴ്സൺ
യശോദ ഗിരീഷ് എന്നിവർ സംസാരിച്ചു.

സ്റ്റേറ്റ് സെക്രട്ടറി ഉത്തമൻ ബേടക സ്വാഗതവും സാവിത്രി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

ത്രോബോൾ ഇൻഡോ നേപ്പാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി ഗോൾഡ് മെഡൽ നേടിയ ചിത്രകല കുമ്പടാജ, സമുദായ സമാജത്തിലെ മറ്റു പ്രമുഖ വ്യക്തികളെയും പ്രതിഭകളെയും ആദരിച്ചു. കുടുംബങ്ങൾ അവതരിപ്പിച്ച വിവിധ സാംസ്‌കാരിക നൃത്ത കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. എയിംസിന് വേണ്ടി പ്രധാന മന്ത്രിക്ക് പോസ്റ്റ്‌ കാർഡ് തയ്യാറാക്കി ക്യാമ്പയിനിൽ പങ്കെടുത്തു. ലഹരി വിരുദ്ധ നൃത്തം പ്രത്യേക ശ്രദ്ധ നേടി.

ഉദുമ മണ്ഡലം ഭാരവാഹികളായി രാജു കലയെപാടി (പ്രസിഡന്റ്‌) വൈസ് പ്രസിഡന്റ്‌ പ്രേമ ഗദെമൂല, സെക്രട്ടറി സതീശൻ ബേടക, ജോയിന്റ് സെക്രട്ടറി വിശ്വൻ കാനത്തൂർ, ട്രഷറർ സരസ്വതി ഉദുമ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Back to Top