മുട്ടുന്തലയിൽ ലഹരിക്കെതിരെ കൈകോർത്ത് മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയും, മുത്തപ്പൻ ക്ഷേത്ര കമ്മിറ്റിയും

കാഞ്ഞങ്ങാട് : മാനവ മൈത്രിക്കും സാഹോദര്യത്തിനും പേരുകേട്ട മുട്ടുന്തലയിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിലും ഒരുമിച്ച് ജുമാമസ്‌ജിദും മുത്തപ്പൻ ക്ഷേത്രവും. ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ അങ്കണത്തിൽ മുട്ടും ന്തല മുസ്ലിം ജമാഅത്ത് കമ്മറ്റിയും, മുട്ടുന്തല മുത്തപ്പൻ ക്ഷേത്ര കമ്മറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സദസ്സ് മാനവ സംഗമം ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ജുമാമസ്ജിദ് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൾ റഹ്‌മാൻ ഹാജി അധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ കെ പി ഷൈൻ മുഖ്യപ്രഭാഷണം നടത്തി. സബ്ബ് ഇൻസ്‌പെക്ടർ ആർ ശരത്ത്, വാർഡ് മെമ്പർമാരായ ഇബ്രാഹിം ആവിക്കൽ, ഷിബു മാസ്റ്റർ, സി എച്ച് ഹംസ, കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതി ചെയർമാൻ എം വി നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ, മുത്തപ്പൻ ക്ഷേത്രം കമ്മറ്റി സെക്രട്ടറി ഇ വി രവീന്ദ്രൻ, ചീഫ് ഇമാം ഹാഫിസ് മഷ്ഹൂദ് ഫൈസി,ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി റഷീദ് മുട്ടുന്തല, മൊയ്ദു മമ്മു ഹാജി, അബ്ദുൾ ഖാദർ ഹാജി,| റഹ്മത്ത് ബിസ്മില്ല,അബ്ദുള്ള ഹാജി, ജനമൈത്രി ബീറ്റ് ഓഫീസർ കെ രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.