പടിഞ്ഞാർ അൽ ഖിദ്ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ പദ്ധതി അനാഥരെ ബഹുമാനിക്കുക ബ്രോഷർ പ്രകാശനം ചെയ്തു.

Share

പടിഞ്ഞാർ അൽ ഖിദ്ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ പദ്ധതി അനാഥരെ ബഹുമാനിക്കുക ബ്രോഷർ പ്രകാശനം ചെയ്തു.

കാസർഗോഡ് ജില്ലയിലെ മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറസാന്നിദ്ധ്യമായ കാഞ്ഞങ്ങാട് പടിഞ്ഞാർ അൽ ഖിദ്മചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ പദ്ധതിയായ “അനാഥരെ ബഹുമാനിക്കുക 2022-2023” എന്ന പ്രമേയത്തിൽ അനാഥ കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതിയുടെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജനാബ് പികെ കുഞ്ഞാലികുട്ടി ട്രസ്റ്റ്‌ മുഖ്യ രക്ഷധികാരികളായ അബ്ദുൽ റസാഖ് ആറങ്ങാടിക്കും പിവിഎം കുട്ടിഹാജിക്കും കൈമാറികൊണ്ട് ഉത്ഘാടനം നിർവഹിച്ചു…
പ്രസ്തുത പരിപാടിയിൽ 16-)0 വാർഡിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് താങ്ങും തണുലുമായി പ്രവർത്തിച്ച മുതിർന്ന നേതക്കളായ ടികെ അബ്ദുള്ള സാഹിബ്‌, ടികെ കുഞ്ഞുമൊയ്‌ദു, കെപിഇബ്രാഹീം എന്നിവർക്കുള്ള സ്നേഹോപഹാരം പികെ കുഞ്ഞാലികുട്ടി സാഹിബ്‌ നൽകി ആദരിച്ചു …
പരിപാടിയിൽ ട്രസ്റ്റ്‌ ഉപദേശക സമിതി അംഗം ടി അന്തുമാൻ സാഹിബ്‌,ട്രസ്റ്റ്‌ ജിസിസി വൈസ് ചെയർമാൻ റാഷിദ്‌ പടിഞ്ഞാർ, വൈസ് ചെയർമാൻ സാദിക്ക് പടിഞ്ഞാർ, ജോയിൻ കൺവീനർ സാബിർ നിയാസ് എന്നിവർ പങ്കെടുത്തു

Back to Top