ഭിന്ന ശേഷിക്കാരുടെ ദേശീയ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ ) ജില്ലാ സമ്മേളനം കാസർകോട് കേരള കേന്ദ്ര സർവകലാശാല സ്ക്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക്ക് ഹെൽത്ത് ഡീൻ ഡോ: രാജേന്ദ്രപിലാങ്കട്ട ഉദ്ഘാടനം ചെയ്തു.

Share

സക്ഷമ ജില്ല സമ്മേളനം നടത്തി.
കാസറകോട്: ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ സക്ഷമയുടെ കാസറകോട് ജില്ലാ സമ്മേളനം
കേരള കേന്ദ്ര സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിന്‍ ആന്റ് പബ്ലിക്ക് ഹെല്‍ത്ത് ഡീന്‍ ഡോ.രാജേന്ദ്ര പിലാങ്കട്ട ഉദ്ഘാടനം ചെയ്തു.
മാറി മറയുന്ന ഈ കാലഘട്ടത്തിൽ ഭിന്നശേഷിക്കാരെ ശ്രദ്ധിക്കാൻ പലരും മറന്നു പോകുന്നു.
സമൂഹത്തിൽ പിന്നോട്ട് നിൽക്കുന്നവരല്ല ഭിന്നശേഷിക്കാർ ആത്മധൈര്യം ഉണ്ടെങ്കിൽ സമൂഹത്തിൽ ഏത് കാര്യവും നമുക്ക് നേടിയെടുക്കാം എന്നും ഡോ.രാജേന്ദ്ര പിലാങ്കട്ട പറഞ്ഞു..
സക്ഷമ സംസ്ഥാന സംഘടന സെക്രട്ടറി വിവി പ്രദീപ് കുമാർ ,സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.സി ഭാസ്കരൻ , ജില്ല സെക്രട്ടറി രഘുനാഥ് എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ
സുകുമാർ കുദ്രെപ്പാടി സ്വാഗതവും , സ്വാഗത സംഘം ചെയർമാൻ എ ടി നായ്ക് അദ്ധ്യക്ഷതയും വഹിച്ചു. മഹിള പ്രമുഖ ഓമനമുരളി,
മധുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗോപാലകൃഷ്ണ കുഡ്ലു, കാസറകോട് നഗരസഭ വാർഡ് കൗൺസിലർമാരായ ശ്രിലതാ, വിമല ശ്രീധർ,
ടി വി ഭാസ്കരൻ ജനസേവാസമിതി ട്രസ്റ്റ് ചെയർമാൻ, എന്നിവർ സംസാരിച്ചു.
സക്ഷമ ജില്ല വൈസ് പ്രസി സുരേഷ് നായക് നന്ദിയും പറഞ്ഞു..

പുതിയ ജില്ല ഭാരവാഹികൾ..
രക്ഷാധികാരി രാജേന്ദ്രപ്രസാദ് പിലാങ്കട്ട കേരള കേന്ദ്ര സർവകലാശാല,
പ്രസിഡൻ്റ് : ഡോ:വിനായക പ്രഭു
വർക്കിങ്ങ് പ്രസിഡൻറ്: ടി.വി ഭാസ്കരൻ കാഞ്ഞങ്ങാട്,
വൈസ് പ്രസിഡൻറ് : രഘുനാഥൻ നായർ ,
ഗീതാ ബാബുരാജ്.
സെക്രട്ടറി: വേണു മാസ്റ്റർ മുന്നാട്
ജോ. സെക്രട്ടറി ജയകൃഷ്ണൻ പൂച്ചക്കാട്
ട്രഷറർ : രതീഷ് പി.വി പരവനടുക്കം.
മഹിള പ്രമുഖ്: ഓമന മുരളി എന്നിവരെ തിരഞ്ഞെടുത്തു..

Back to Top