കപ്പൽ ജീവനക്കാരുടെ ദേശീയ സമിതിയിൽ ജില്ലയിൽ നിന്ന് 4 പേർ 

Share

പാലക്കുന്ന്: മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കപ്പൽ ജീവനക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സീഫെറെഴ്‌സ് ഓഫ് ഇന്ത്യയുടെ(നുസി) യുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

കപ്പലോട്ടക്കാരുടെ തട്ടകമായ കാസർകോട് ജില്ലയിൽ നിന്ന് നാല് പേർ ദേശീയ നിർവാഹക സമിതിയിൽ വിവിധ സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുണ്ട്. രാജേന്ദ്രൻ മുദിയക്കാൽ (ദേശീയ നിർവാഹക സമിതി അംഗം), രതീശൻ കുട്ടിയൻ (യൂത്ത് കമ്മിറ്റി അംഗം),സ്വപ്ന മനോജ്‌ (വിമെൻസ് കമ്മിറ്റി അംഗം), സുജിത് ബാലകൃഷ്ണൻ പ്രത്യേക ക്ഷണിതാവ് ) എന്നിവരാണ് നുസിയുടെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലക്കാർ.

നിലവിൽ നുസിയുടെ ഓർഗനൈസിംഗ് സെക്രട്ടറിയായ അമ്പലത്തറയിലെ കെ. വി. അനിൽ കുമാർ, അസി. ജനറൽ സെക്രട്ടറി സുനിൽ നായർ, കൊച്ചി ബ്രാഞ്ച് പ്രതിനിധി വിനയ് കുമാർ പൈ, കാസർകോട് ബ്രാഞ്ച് പ്രതിനിധി കാഞ്ഞങ്ങാട്ടെ പ്രജിത അനൂപ് എന്നി മലയാളികൾ തൽസ്ഥാനങ്ങളിൽ തുടരും.

അഡ്വ. പ്രേമാനന്ദ് സൽഗോവൺകർ (പ്രസി.), ലൂയിസ് ഗോമ്സ് (വൈ. പ്രസി. ) മിലിന്ദ് കന്തൽഗവോൺക്കർ (ജനറൽ സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

Back to Top