മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

Share

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു; മുംബൈയില്‍ ചികിത്സയില്‍ കഴിയവേ അന്ത്യം.

വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയങ്കര ചിത്രം യോദ്ധയും ഗാന്ധര്‍വ്വവും അടക്കം ഒരുക്കിയ സിനിമാപ്രതിഭ.

എ ആര്‍ റഹ്മാനെ മലയാള സിനിമയില്‍ എത്തിച്ച സിനിമാപ്രവര്‍ത്തകൻ. മുംബൈയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

യോദ്ധാ, ഗാന്ധർവം തുടങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സംഗീത് ശിവൻ.

സംഗീത് ശിവൻ മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സംഗീത് ശിവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വ്യൂഹം ആണ്. രഘുവരനും സുകുമാരനുമായിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വ്യൂഹം പുറത്തിറങ്ങിയത് 1990ലായിരുന്നു.

എ ആർ റഹ്മാൻ ആദ്യമായി മലയാളത്തില്‍ എത്തിച്ച സിനിമാ പ്രവർത്തകനായിരുന്നു അദ്ദേഹം. യോദ്ധയിലൂടെയാണ് റഹ്മാൻ മലയാളം സിനിമയില്‍ എത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദിയില്‍ എട്ടു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട് സംഗീത് ശിവൻ.

2017ല്‍ പുറത്തിറങ്ങിയ ഇ ആണ് അവസാന മലയാളം ചിത്രം. 1959ല്‍ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തില്‍ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടില്‍ ജനിച്ചു.

ശ്രീകാര്യം ലയോള സ്‌കൂളില്‍ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബികോം ബിരുദവും കരസ്ഥമാക്കി.തന്റെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ല്‍, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു

തന്റെ സഹോദരൻ സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനി രൂപം നല്‍കി . അച്ഛൻ ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളില്‍ അച്ഛനെ സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതായിരുന്നു. അതില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും.

അതിനു ശേഷം, പൂണെയില്‍ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി. ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും, താൻ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതുമെന്ന ദിശാബോധം അദ്ദേഹത്തിനു ലഭിച്ചത് ആ കാലഘട്ടത്തിലാണ്. മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിരുന്നു.

1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി ‘വ്യൂഹം’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ എന്ന സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധർവ്വം’, ‘നിർണ്ണയം’ തുടങ്ങിയ ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്സ്’ എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

Back to Top