മാസ്റ്റേഴ്സ് കബഡി ഫെസ്റ്റിൽ ഷണ്മുഖ കൊക്കാൽ ചാമ്പ്യന്മാർ  

Share

പാലക്കുന്ന് :മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ മണ്ഡലങ്ങളിലെ പഴയ കാല കബഡി താരങ്ങളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 40 വയസ്സിന് മുകളിലുള്ള കളിക്കാരെ പങ്കെടുപ്പിച്ച് നടന്ന രണ്ടാമത് മാസ്റ്റേഴ്സ് കബഡി ഫെസ്റ്റിൽ ഷണ്മുഖ കൊക്കാൽ ജേതാക്കളായി. ഓൾഡ് യോദ്ധാ നീലേശ്വരം, റെഡ് സ്റ്റാർ പാലായി യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഏറ്റവും നല്ല കളിക്കാരനായി ഷണ്മുഖ കൊക്കാലിന് വേണ്ടി കളിച്ച കുമാർ പാലക്കാടിനെ തിരഞ്ഞെടുത്തു. മുൻ കേരള കബഡി താരം രാമകൃഷ്ണൻ പള്ളം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തോടനുബന്ധിച്ച് പഴയകാല കളിക്കാരെ ആദരിച്ചു. കെ. വി. ശ്രീധരൻ വയലിൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഉമേഷൻ ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. കൺവീനർ ഗണേഷ് കുമ്പള, സെക്രട്ടറി കെ. ടി. പുരുഷോത്തമൻ, സുജാത അച്ചേരി, മൈമൂന,സഫറുള്ള, ചന്ദ്രൻ കൊക്കാൽ, കൃഷ്ണൻ കുതിരക്കോട്, എന്നിവർ സംസാരിച്ചു.

Back to Top