കേരളോത്സവം മിനി മാരത്തൺ – വിജയ തിളക്കത്തിൽ ഉദയ തണ്ണോട്ട്

Share

കേരളോത്സവം മിനി മാരത്തൺ – വിജയ തിളക്കത്തിൽ ഉദയ തണ്ണോട്ട് .

അജാനൂർ ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജനക്ഷേമ ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ മിനി മാരത്തൺ മത്സരത്തിൽ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും, ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് തണ്ണോട്ട് സ്വന്തമാക്കി.

ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മത്സരം നോർത്ത് കോട്ടച്ചേരിയിൽ അവസാനിച്ചു
അജാനൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ടി.ശോഭ അവർകൾ ഫ്ലാഗ്ഗ് ഓഫ് ചെയ്തു .

ഉദയ തണ്ണോട്ട് നു വേണ്ടി മത്സരിച്ച ബൈജു കുന്നുമ്മങ്ങാനം ഒന്നാമതായും, അക്ഷയ് രണ്ടാമതായും ഫിനിഷ് ചെയ്തു, മൂന്നാമതായി ബ്രദർസ് പാറത്തോടിന്റെ ദേവിപ്രസാദും നാലാമതായി ഉദയ തണ്ണോട്ട് ന്റെ അനിരുദ്ധനും,അഞ്ചാമതായി നിതിൻ പാറത്തോട് എന്നിവരും മാരത്തൺ ഫിനിഷ് ചെയ്തു .
അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ്- പ്രസിഡന്റ് ശ്രീ. സബീഷ് അവർകൾ വിജയികളെ പ്രഖ്യാപിച്ചു.

Back to Top