ആഘോഷങ്ങളും കലകളും സാംസ്കാരിക മൂല്യം സംരക്ഷിച്ച് മുന്നേറണമെന്ന സന്ദേശം പകർന്ന് രാംനഗർ എൻ എസ് എസ് കുടുംബസംഗമം സമാപിച്ചു.

Share

മാവുങ്കാൽ:രാംനഗർ എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വനിത സമാജത്തിന്റേയും സ്വയം സഹായ സംഘങ്ങളുടേയും കുടുംബ സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. വിഷ്ണുമംഗലം പുണർതം സ്വയം സഹായ സംഘം അവതരിപ്പിച്ച തിരുവാതിരക്കളി ഏറെ ആസ്വാദ്യകരമായി.

ഓണക്കളികളും ഓണപ്പാട്ടുകളുമായി കാട്ടുകുളങ്ങര എൻ.എസ് എസ് കരയോഗ മന്ദിരത്തിൽ നടന്ന കുടുംബസംഗമം ഹോസ്ദൂർഗ് താലുക്ക് എൻ എസ് എസ് കരയോഗം യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്തു.

ആഘോഷങ്ങളും കലകളും സംസ്കാരത്തിന്റെ തനിമ ചോർത്താതേയും ആചാരങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യവും സഹവർത്തിത്വവും ഓർമ്മപ്പെടുത്തുന്ന ഒന്നാകണമെന്ന സന്ദേശമാണ് ഓണം നമുക്ക് നൽകുന്നത് എന്നും അദ്ദേഹം ആശംസിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കരയോഗം പ്രസിഡണ്ട് കെ.ശശിധരൻ നമ്പ്യാർ അധ്യക്ഷം വഹിച്ചു.

സെക്രട്ടറി ജനാർദ്ദനൻ മേലത്ത് സ്വാഗതവും ട്രഷറർ തമ്പാൻ നായർ നന്ദിയും പറഞ്ഞു. താലുക്ക് യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു,വൈസ് പ്രസിഡണ്ട് വി.സുകുമാരൻ നായർ,വനജ നാരായണൻ എന്നിവർ പ്രസംഗിച്ചു.

പടം ( 1 ) രാംനഗർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വനിത സമാജത്തിന്റെയും സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ഹോസ്ദുർഗ്ഗ് താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ പ്രസിഡണ്ട് കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്യുന്നു.

പടം ( 2 ) രാംനഗർ എൻ എസ് എസ് കരയോഗം സംഘടിപ്പിച്ച കുടുംബസംഗമത്തിൽ തിരുവാതിര അവതരിപ്പിച്ച വിഷ്ണുമംഗലം പുണർതം സ്വയം സഹായ സംഘം ടീം അംഗങ്ങൾ

Back to Top