ഇരുപതാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാളെ സമാപിക്കും. 

Share

കാസ്ക് കല്ലിങ്കാൽ പള്ളിക്കര ഗവണ്മെന്റ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇരുപതാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് നാളെ (17-05-23) സമാപിക്കും.

ഇന്ന് (16-05-23) നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഗ്രീൻ സ്റ്റാർ മുക്കൂടും (സൂപ്പർ സ്റ്റുഡിയോ മലപ്പുറം) വെസ്റ്റേൺ എഫ് സി ഉദുമ പടിഞ്ഞാറും (അൽ മദീന ചെർപ്പുളശ്ശേരി) തമ്മിൽ മാറ്റുരയ്ക്കും.

ഫൈനൽ മത്സരത്തിൽ വിന്നേഴ്സ് ട്രോഫിയായ തബാസ് കോ ട്രോഫി വിതരണം തബാസ് കോ ഗ്രൂപ്പ് ചെയർമാൻ ബഷീർ മാളികയിൽ നിർവ്വഹിക്കും. റണ്ണേഴ്‌സ് ട്രോഫി ഇമ്മാനുവൽ സിൽക്സ് ഗ്രൂപ്പ് എം.ഡി സി.പി.ഫൈസൽ വിതരണം ചെയ്യും. ആർ.പി.എസ് റിയൽ എസ്റ്റേറ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റബീഹ് മുഖ്യാതിഥിയാകും.

ഫൈനൽ മത്സരം (17-05-23) കൃത്യം 9 മണിക്ക് തന്നെ ആരംഭിക്കുമെന്ന് ടൂർണ്ണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ സി.എച്ച് മിഗ്ദാദ് അറിയിച്ചു.

Back to Top