യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ സമ്മേളനം ഇന്ന് മുതൽ, നാളെ റാലിയും പൊതുസമ്മേളനവും

Share

”നീതി നിഷേധത്തിൽ നിശ്ശബ്ദരാവില്ല

വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല” എന്ന മുദ്രാവാക്യവുമായി

യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ സമ്മേളനം ഏപ്രിൽ 30,മെയ് 1,2 തീയതികളിൽ കാഞ്ഞങ്ങാട് കൃപേഷ് -ശരത് ലാൽ നഗറിൽ വച്ച് നടക്കും.ഏപ്രിൽ 30 ന് കാസറഗോഡ് മല്ലികാർജ്ജുന ക്ഷേത്ര പരിസരത്തു നിന്നും പതാക ജാഥയും,ബന്തടുക്ക രക്താസാക്ഷി മണ്ഡപത്തിൽ നിന്നും കൊടിമര ജാഥയും,കല്ല്യോട്ട് രക്‌തസാക്ഷി മണ്ഡപത്തിൽ നിന്നും ഛായാ ചിത്ര ജാഥയും ചീമേനി രക്‌തസാക്ഷിമണ്ഡപത്തിൽ നിന്നും ദീപശിഖ ജാഥയും 3 മാണിയോട് കൂടി ആരംഭിച് വൈകിട്ട് 6 മണിക്ക് നോർത് കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരത്ത് എല്ലാ ജാഥകളും എത്തിയശേഷം ഒന്നിച്ച് പ്രകടനമായി പ്രതിനിധി സമ്മേളനം നടക്കുന്ന് വ്യാപാരഭവനിൽ എത്തിച്ചേർന്ന ശേഷം പതാക ഉയർത്തി ആരംഭിക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം മെയ് 1 ന് വൈകിട്ട് 3.30 ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽ നിന്നും യുവജന റാലി ആരംഭിച് 5മണിക്ക് കോട്ടച്ചേരിയിൽ നടക്കുന്ന പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

02-04-23 ന് രാവില 9.30 ന് വ്യാപാരഭവനിൽ നടക്കുന്ന

പ്രതിനിധി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.വൈകിട്ട് നടക്കുന്ന

സമാപന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ സമ്മേളനത്തിൽ അദ്യക്ഷത വഹിക്കും.സമ്മേളനത്തിൽ വിവിധ സെഷനുകളിലായി കോൺഗ്രസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ സംബന്ധിക്കും.വർഷങ്ങൾക്കു ശേഷം യൂത്ത് കോൺഗ്രസിൽ യൂണിറ്റ് തലം മുതൽ സമ്മേളനം നടത്തി മണ്ഡലം നിയോജക മണ്ഡലം സമ്മേളനം നടത്തിയ ശേഷമാണു ജില്ല സമ്മേളനത്തിലേക്ക് കടക്കുന്നത്. മെയ് 21 മുതൽ 24 വരെ തൃശ്ശൂരിൽ വച്ച് സംസ്ഥാന സമ്മേളനവും നടക്കും. ഏറെ നാളുകൾക്കു ശേഷം നടക്കുന്ന സമ്മേളനം എന്നുള്ള നിലയിൽ 3 വർഷം പൂർത്തീകരിച്ച നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും മറ്റു സംഘടനാ കാര്യങ്ങളും സമ്മേളനത്തിൽ ചർച്ചകൾ നടക്കുമെന്നും ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ പറഞ്ഞു.കാസറഗോഡ് മല്ലികാർജുന ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന പതാക ജാഥ യൂത്ത് കോൺഗ്രസ്‌ ദേശിയ കോർഡിനേറ്റർ എ എം രോഹിത് ജാഥ ക്യാപ്റ്റൻ മനാഫ് നുള്ളിപ്പാടി ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും.ജാഥ വൈസ് ക്യാപ്റ്റൻ ചന്ദ്രഹാസ് ബേക്കേള, ജാഥ മാനേജർ അഹമ്മദ് ചെരൂർ തുടങ്ങിയവർ ജാഥയെ അനുഗമിക്കും. ബന്തടുക്ക രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൊടി മര ജാഥ കെ പി സി സി മെമ്പർ ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്യും. ജില്ല വൈസ് പ്രസിഡന്റ്‌ വസന്തൻ ഐ എസ് നയിക്കുന്ന കൊടിമര ജാഥ യിൽ ഉനൈസ് ബേഡകം വൈസ് ക്യാപ്റ്റനും, റാഫി അടൂർ ജാഥ മാനേജരുമാണ്. കല്ല്യോട്ട് സ്മൃതി മണ്ഡപത്തിൽ നിന്നും കൃപേഷിന്റെയും ശരത് ലാലിന്റെയും ഛയാചിത്രം രക്തസാക്ഷികളുടെ പിതാക്കളായ കൃഷ്ണൻ, സത്യനാരായണൻ എന്നവർ ചേർന്ന് ജാഥ ക്യാപ്റ്റൻ കാർത്തികേയൻ പെരിയക്ക് കൈമാറി ആരംഭിക്കുന്ന ജാഥ യിൽ ഗിരികൃഷ്ണൻ കൂടാല വൈസ് ക്യാപ്റ്റനും, രാഗേഷ് പെരിയ ജാഥ മാനേജറും ആയി അനുഗമിക്കും. ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ ജാഥ ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസൽ ജാഥ ക്യാപ്റ്റൻ സത്യനാഥൻ പത്രവളപ്പ്ന് കൈമാറി ഉദ്ഘാടനം ചെയ്യും. രാജേഷ് തമ്പാൻ വൈസ് ക്യാപ്റ്റനും, ധനേഷ് ചീമേനി ജാഥ ക്യാപ്റ്റനും ആയ ദീപ ശിഖ ജാഥ വൈകുന്നേരം സമ്മേളന നഗരിയിൽ അവസാനിക്കും

Back to Top