കിണറ്റില്‍ വീണ പന്തെടുക്കുന്നതിനിടയില്‍ വഴുതിവീണു; കോട്ടയത്ത് പത്തു വയസ്സുകാരന് ദാരുണാന്ത്യം

Share

കോട്ടയം :കിണറ്റില്‍ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയില്‍ ഓന്തനാല്‍ ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്.

കോട്ടയം കരൂർ കുടക്കച്ചിറയില്‍ ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം.

 

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം വീട്ടുമുറ്റത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കിണറ്റില്‍ വീണ പന്ത് കുട്ട ഉപയോഗിച്ച്‌ ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.

കുടക്കച്ചിറ സെൻ്റ് ജോസഫ് എല്‍.പി.സ്കൂള്‍ നാലാം ക്ലാസ്സ് വിദ്യാർഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Back to Top