ആറാട്ടുകടവ് മുതൽ മുദിയക്കാൽ വരെയുള്ള തോട് സംരക്ഷിക്കണം: കെ വി വി ഇ എസ് കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ്

Share

പാലക്കുന്ന് : പാലക്കുന്നിലേയും പരിസര പ്രദേശങ്ങളിലേയും ജലക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണുവാൻ ആറാട്ടുകടവ് മുതൽ മുദിയക്കാൽ വരെയുള്ള തോട് ആഴം കൂട്ടി വൃത്തിയാക്കി ഇരുവശയും കല്ലുകെട്ടി സംരക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം -പാലക്കുന്ന് യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരികളെ ബാധിക്കുന്ന മുഴുവൻ അനധികൃത വഴിയോര കച്ചവടങ്ങൾ ഒഴിവാക്കാൻ സത്വര നടപടികൾ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്താൻ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഐ.വൈ. വെജിറ്റബിൾസ് ഉടമ സന്തോഷ് കുമാറിനെ അനുമോദിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. എസ്. ജംഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ജെ. സജി, ഏ. വി. ഹരിഹരസുതൻ,ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ്, ഗംഗാധരൻ പള്ളം, മുരളി പള്ളം, റീത്താ പത്മരാജ്, ഷാഹുൽ ഹമീദ്,അഷ്റഫ് തവക്കൽ തുടങ്ങിയവർ സംസാരിച്ചു.

 

Back to Top