കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു

Share

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് ജില്ലാ വനിതാ ശിശു ഓഫീസ് കാസർകോടിന്റെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു.കലക്ടറേറ്റിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന രാത്രി നടത്തം ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഫ്ലാഗ് ഓഫ് ചെയ്തു പരിപാടിയിൽ ജില്ല വനിതാ ശിശു വികസന ഓഫീസർ ഷീന വി എസ് അധ്യക്ഷത വഹിച്ചു. കാസർകോട് ഡിവൈഎസ്പി പി.കെ. സുധാകരൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് കാസർഗോഡ് വനിതാസെൽ സി ഐ ചന്ദ്രിക കാസർഗോഡ് ഐ സി ഡി എസ് സി ഡി പി ഒ ജയശ്രീ കാസർകോട് അഡീഷണൽ ഐ സി ഡി എസ് സി ഡി പി ഒ ജൂഡി സംസാരിച്ചു. കാസർകോട് അഡീഷണൽ ഐ സി ഡി എസ് ക്ലർക്ക് എ ടി ശശി സ്വാഗതവും സിനിയർ സൂപ്രണ്ട് വി കെ അമർനാഥ് ഭാസ്കർ നന്ദിയും പറഞ്ഞു..പരിപാടിയിൽ വകുപ്പിലെ എല്ലാ ജീവനക്കാരും നാട്ടുകാരായ സ്ത്രീകളും പങ്കെടുത്തു.

Back to Top