: കാസറഗോഡ്  ജില്ലയിലെ എൻഡോസൾഫാൻ ഇരകളെ അപമാനിച്ച ഉദുമ എംഎൽഎയുടെ പരാമർശത്തിനെതിരെ സി. എച്ച് കുഞ്ഞമ്പുവിന്റെ കാസർഗോട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി

Share

കാസറഗോഡ്: കാസറഗോഡ്  ജില്ലയിലെ എൻഡോസൾഫാൻ ഇരകളെ അപമാനിച്ച ഉദുമ എംഎൽഎയുടെ പരാമർശത്തിനെതിരെ സി. എച്ച് കുഞ്ഞമ്പുവിന്റെ കാസർഗോട്ടെ
വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ എംഎൽഎയുടെ വീടിനു മുന്നിൽ കുത്തിരുന്ന് പ്രതിഷേധിച്ചു. 16ദിവസമായി സെക്രട്ടറിയേറ്റു പടിക്കൽ നിരാഹാരമിരിക്കുന്ന ദയാബായിയുടെ സമരത്തെയും എൻഡോസൾഫാൻ ഇരകളെയും അവഹേളിച്ച എം. എൽ. എ യുടെ ധിക്കാരത്തെ ശക്തമായ എതിർക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ പ്രസ്താവിച്ചു. എത്ര കിട്ടിയാലും തികയാത്തത് എംൽഎയ്ക്കാണെന്നും അല്ലാതെ ആശ്രയമില്ലാത്ത നിരന്തരം ആശുപത്രികൾ കയറിയിറങ്ങുന്ന എൻഡോസൾഫാൻ ദുരിതബാധിതരായ രോഗികൾക്കല്ലെന്ന് പ്രദീപ്കുമാർ കൂട്ടിച്ചേർത്തു.സമാദാനപരമയി റോഡിൽ കുത്തിരുന്ന് മുദ്രാവാക്യം വിളിച്ച സമരക്കാർക്കെതിരെ പോലീസ് നടത്തിയത് കടുത്ത അതിക്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസറഗോഡ് ടൗൺ സി.ഐ അജിത്തിന്റെ നേതൃത്വത്തിലെത്തിയ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു.
ജില്ലാ ഭാരവാഹികളായ രതീഷ് കാട്ടുമാടം, കാർത്തികേയൻ പെരിയ, ഉനൈസ് ബേഡകം, അഡ്വ: ഷാജിദ് കമ്മാടം,റാഫി അടൂർ, രാജിക ഉദയ മംഗലം,ചന്ദ്രഹാസ ഭട്ട്,അഹമ്മദ് ചേരൂർ,ബ്ലോക്ക്‌ പ്രസിഡന്റ്‌ ജുനൈദ് ഉറുമി,രാഹുൽ രാംനഗർ,മണ്ഡലം പ്രസിഡണ്ടുമാരായ രാകേഷ് കരിച്ചേരി, നിതിൻ മാങ്ങാട്, ഷിബിൻ ഉപ്പിലിക്കൈ, സിറാജ് പാണ്ടി, ഷാഹിദ് പുലിക്കുന്നു, രഞ്ജിത്ത് കുണ്ടാർ,പ്രദീപ് പൊയിനാച്ചി, അനൂപ് കല്യോട്ട്, വിനീത് കാഞ്ഞങ്ങാട്, നുഹ്മാൻ പാള്ളക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

Back to Top