നാടിൻറെ കാർഷികവൃത്തിയെയും സംസ്കൃതിയെയും സംരക്ഷിക്കുന്നതിന് കാർഷിക രംഗത്തെ സാധ്യതകൾ പുതുതലമുറ ഉൾപ്പെടെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

Share

നാടിൻറെ കാർഷികവൃത്തിയെയും സംസ്കൃതിയെയും സംരക്ഷിക്കുന്നതിന് കാർഷിക രംഗത്തെ സാധ്യതകൾ പുതുതലമുറ ഉൾപ്പെടെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചെറുവത്തൂരിൽ
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക പ്രദർശന വിപണമേള അഗ്രി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിയമസഭാ സ്പീക്കർ . .ഏഴുവർഷമായി കാർഷിക സംസ്കൃതിയെ വീണ്ടെടുക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ വിജയം കാണുകയാണ്. എല്ലാവരും പാടത്തേക്ക് , ഹരിത കേരളം തുടങ്ങിയപരിപാടികൾ യുവതലമുറയെ ഉൾപ്പെടെ കാർഷിക മേഖലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് സഹായകമായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പണിമുടക്കിയാൽ കേരളത്തിലെ അടുക്കള പുകയില്ലെന്ന് സാഹചര്യത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. കാർഷിക രംഗത്തേക്ക് പൊതുസമൂഹത്തെ ആകർഷിക്കാൻ വേണ്ടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റുമായി എല്ലാവരും സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു സ്കൂൾ കുട്ടികളും യുവജനങ്ങളും ഉൾപ്പെടെ മേള വീക്ഷിക്കുന്നത് കാർഷിക മേഖലയെക്കുറിച്ച് ബോധ്യപ്പെടുന്നതിന് ഉപകരിക്കും.
മാലിന്യ സംസ്ക്കരണത്തെയും പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെയും സമുഹത്തിൽ അവബോധമുണ്ടാക്കണമെന്നുംഎ.എൻ ഷംസീർ പറഞ്ഞു.
എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു മുൻ എം പി പി കരുണാകരൻ, മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ പി വത്സലൻ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി ജില്ലാ പഞ്ചായത്തംഗം സി.ജെ സജിത്ത് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ ടി.വനജ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഈ വല്ലി, ടി എസ് നജീബ് ഗ്രാമപഞ്ചായത്ത് അംഗം പി പത്മിനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി രാഗേഷ് എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ സ്വാഗതവും ജനറൽ കൺവീനർ കെ.ബിന്ദു നന്ദിയും പറഞ്ഞു കയ്യൂർ ജംഗ്ഷനിൽ നിന്നും ഫെസ്റ്റിവൽ നഗരിയിലേക്ക് ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു 11 ദിവസം നീണ്ടുനിൽക്കുന്ന കാർഷികോത്സവം 14 ന് സമാപിക്കും. കാർഷിക സെമിനാറുകൾ കാർഷിക ഉൽപ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും പുതിയ അറിവുകൾ പകർന്നു നൽകുന്ന സ്റ്റാളുകൾ ഫുഡ്കോർട്ട് കലാപരിപാടികൾ അമ്യൂസ്മെൻറ് തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്

Back to Top