എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ വികസന ക്ഷേമ പദ്ധതികൾ വിശദീകരിച്ച് തയ്യാറാക്കിയ ഡോക്യുമെൻററി വെളിച്ചം പ്രകാശനം ചെയ്തു.

Share

എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ വികസന ക്ഷേമ പദ്ധതികൾ വിശദീകരിച്ച് വിവര പൊതുജനസമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഡോക്യുമെൻററി |വെളിച്ചം കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രദർശിപ്പിച്ചു ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഡോക്യുമെൻററി പ്രകാശനം നിർവഹിച്ചു .

എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു .ഇ. ചന്ദ്രശേഖരൻ എം രാജഗോപാലൻ എ കെ എം അഷറഫ് ജില്ലാ പ്ലാനിങ് ഓഫീസർ മായ എ എസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസ് മേധാവികൾ തുടങ്ങിയവർ വീക്ഷിച്ചു. എല്ലാ
ദുരിതബാധിതർക്കും നഷ്ടപരിഹാരം നൽകുന്നതിന് 206 കോടി രൂപ ചെലവഴിച്ചത് ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ അടിസ്ഥാന സൗകര്യവികസനം പുനരധിവാസ ഗ്രാമത്തിന്റെ നിർമ്മാണ പുരോഗതി, ആരോഗ്യ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാം ഗുണഭോക്താക്കളുടെ പക്ഷത്ത് നിന്ന് വിശദീകരിക്കുന്നതാണ് ഡോക്യുമെൻററി .
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ തയ്യാറാക്കിയ ഡോക്യുമെൻററിയുടെ ഛായാഗ്രഹണം. സുനിൽ കുറ്റിക്കോലും എഡിറ്റിംഗ് അഭിലാഷ് കുറ്റിക്കോലും നിർവഹിച്ചു

Back to Top