KPL സീസൺ 2 കാഞ്ഞങ്ങാടോത്സവ് 2K23 *ജൂൺ 24 -ന്‌ ശനി 7 മണി മുതൽ JMR SPORTING SHARJAH

Share

അറേബ്യൻ മണലാരണ്യത്തിൽ ആവേശത്തിന്റെ പേമാരി പെയ്യിക്കാനായി *KPL സീസൺ 2 കാഞ്ഞങ്ങാടോത്സവ് 2K23* ഒരുങ്ങുന്നു. കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് പ്രവാസി മണ്ണിൽ എത്തിപ്പെട്ട കാഞ്ഞങ്ങാട്ടുകാരുടെ ഒരു സംഗമ വേദി കൂടെയായിമാറുകയാണ് KPL സീസൺ 2 കാഞ്ഞങ്ങാടോത്സവ് 2K23.

 

കേവലം ഒരു ക്രിക്കറ്റ് ടൂർണ്ണമെന്റ് എന്നതിനേക്കാൾ ഉപരി സർഗ്ഗാത്മകമായ കഴിവുകളുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന മികവാർന്ന കലാപരിപാടികളും, നൃത്തസന്ധ്യയും , കാഞ്ഞങ്ങാട്ടെയും പരിസര പ്രദേശത്തെയും ബിസിനസ്സ് പ്രമുഖരുടെയും , സാംസ്‌കാരിക നായകരുടെയും , സാമൂഹിക പ്രവർത്തകരുടെയടക്കം കാഞ്ഞങ്ങാട്ടെ പൗര പ്രമുഖരുടെ സ്നേഹ സംഗമ വേദിയായി കാഞ്ഞങ്ങാടോത്സവ് 2K23 മാറുന്നു..!

 

പ്രവാസഭൂമിയിലെ മറ്റ് പ്രോഗ്രാമുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പുതു ചരിത്രം രചിച്ച് കൊണ്ട് പ്രത്യേക ആഘോഷ കമ്മിറ്റിയോ / പ്രത്യേക ഭാരവാഹികളോ ഇല്ലാതെ ഒരു കൂട്ടം യുവാക്കളുടെ നിറസൌഹൃദത്തിന്റേ ചിറകിലേറി വിജയകരമായി മുന്നോട്ട് പോകുന്ന KPL കമ്മിറ്റിക്ക് ഇന്നേവരെ നിങ്ങളേവരും നല്‍കിയ സഹായസഹകരണങ്ങളും പിന്തുണയും ഈ അവസരത്തില്‍ നിറഞ്ഞ സ്നേഹത്തോടെ സ്മരിക്കുകയാണ്. ഈ സ്നേഹവും പിന്തുണയും മുന്നോട്ടും ഉണ്ടാകുമെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിക്കുന്നു.

 

KPL സീസൺ 2 കാഞ്ഞങ്ങാടോത്സവ് 2K23 *ജൂൺ 24 -ന്‌ ശനി 7 മണി മുതൽ JMR SPORTING SHARJAH* വച്ച് നടത്തപെടുന്നു.. നല്ലവരായ മുഴുവൻ കാഞ്ഞങ്ങാട്ടുകാരെയും കുടുംബങ്ങളെയും സാദരം ക്ഷണിക്കുന്നു.. സ്വാഗതമരുളുന്നു..

 

Back to Top