ഓയിസ്ക ഇന്റർനാഷണൽ കാഞ്ഞങ്ങാട് ചാപ്റ്ററും ചിന്മയ വിദ്യാലയം കാഞ്ഞങ്ങാടും സംയുക്തമായി ലോക പരിസ്ഥിതി ദിനം സ്കൂൾ പരിസരത്തു ഫലവൃക്ഷ തൈകൾ നട്ടു ആചരിച്ചു.

ഓയിസ്ക ഇന്റർനാഷണൽ കാഞ്ഞങ്ങാട് ചാപ്റ്ററും ചിന്മയ വിദ്യാലയം കാഞ്ഞങ്ങാടും സംയുക്തമായി ലോക പരിസ്ഥിതി ദിനം സ്കൂൾ പരിസരത്തു ഫലവൃക്ഷ തൈകൾ നട്ടു ആചരിച്ചു. തുടർന്ന് വിദ്യാലയ അങ്കണത്തിൽ ചേർന്ന യോഗം മുൻ നെഹ്‌റു കോളേജ് പ്രിൻസിപ്പൽ, ഡോ. എ. സി. കുഞ്ഞിക്കണ്ണൻ നായർ ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ബാബു രാജേന്ദ്ര ഷെണായി അധ്യക്ഷത വഹിച്ചു.ഓയിസ്ക ചാപ്റ്റർ പ്രസിഡന്റ് എഞ്ചിനീയർ. സി. കുഞ്ഞിരാമൻ നായർ കുട്ടികൾക്കു പരിസ്ഥിതി സന്ദേശം നൽകി.പി ശ്രീധരൻ മാസ്റ്റർ, ഇ. രാധാകൃഷ്ണൻ നായർ, എം. ശ്രീകണ്ഠൻ നായർ, കെ. ബാലകൃഷ്ണൻ നായർ, പി. പി. കുഞ്ഞി കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. ചന്ദ്രൻ സ്വാഗതവും പറഞ്ഞു.
.