കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കെ.എസ്.എഫ്.ഇയില്‍ 1300 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി; മന്ത്രി കെ.എന്‍.ബാലഗോപാല്‍

Share

കെ.എസ്.എഫ്ഇ മൈക്രോ ശാഖകള്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖ ബന്തടുക്കയില്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം 1300 പേര്‍ക്ക് കെ. എസ്.എഫ്.ഇയില്‍ പി.എസ്.സി വഴി നിയമനം നല്‍കിയെന്ന് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

കേരള സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കേരളത്തിന്റെ സ്വന്തം സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ നൂതന സംരംഭമായ മൈക്രോ ധനകാര്യ ശാഖയുടെ ജില്ലയിലെ ആദ്യ ശാഖ ബന്തടുക്ക ചര്‍ച്ചിന് സമീപമുള്ള അമൃത് ബില്‍ഡിംഗില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

 

പൊതുജനങ്ങള്‍ക്ക് സുതാര്യവും സുസ്ഥിരവും പ്രയോജനപ്രദവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന വിശ്വസ്തവും ലാഭകരവുമായ ഒരു സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. നിരവധി ചിട്ടി തട്ടിപ്പ് വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കെ.എസ്.എഫ്.ഇക്ക് സര്‍ക്കാരിന്റെ ഗ്യാരണ്ടിയും അതിന്റേതായ ഉത്തരവാദിത്തവുമുണ്ടെന്നും മന്ത്രി പറഞ്ഞു. 53 വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങളുടെ വിശ്വാസമാര്‍ജിച്ച് ഒരുപാട് വളരാന്‍ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞു. ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച സേവന വേതനങ്ങള്‍ നല്‍കുന്നു. കുറഞ്ഞ പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ ഉള്‍പ്പെടെ വിവിധയിനം വായ്പകളുടെയും ചിട്ടികളുടെയും സേവനം ശാഖയിലൂടെ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു.

 

കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വി.അരവിന്ദന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷമീര്‍ കുമ്പക്കോട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.അനന്തന്‍, സാബു എബ്രഹാം, വിവേക് പാലാര്‍, ഉമ്മര്‍ ബാവ, എം.പി.ശ്രീജിത്ത്, വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികളായ കെ.കെ.കുഞ്ഞു കൃഷ്ണന്‍, ചക്രപാണി, കെ.എസ.്എഫ്ഇ സംഘടനാ പ്രതിനിധികളായ വി.എം റോജ രമണി, ഇ.രാജന്‍, പി.ടി. സതീഷ് ബാബു, കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ എസ്.കെ.സനില്‍ സ്വാഗതവും കെ.എസ്എഫ്.ഇ കണ്ണൂര്‍ എ.ജി.എം കെ.ടി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

 

ഫോട്ടോ കെ.എസ്.എഫ്.ഇ ബന്തടുക്ക മൈക്രോ ശാഖ ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

 

 

 

പെരിയ കെ.എസ്.എഫ്.ഇ മൈക്രോ ശാഖ ധനമന്ത്രി ഉദ്ഘാടനം ചെയ്തു

 

കെ.എസ്.എഫ്.ഇ പെരിയ മൈക്രോ ശാഖ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്എഫ് ഇ മാതൃകാപരമായ സ്ഥാപനമാണെന്നും, ഉപഭോക്താക്കളുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് ഒപ്പം നിന്ന്, കൃത്യമായും വിശ്വസ്തതയോടെയും ചിട്ടി നടത്തി മികച്ച സേവനങ്ങള്‍ നല്‍കി ആധുനിക സാങ്കേതികവിദ്യയും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തിലും, വിശ്വാസതയിലും പ്രവര്‍ത്തിക്കുന്ന കെ.എസ്.എഫ്.ഇക്ക് ഈ കാലഘട്ടത്തില്‍ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണെന്നും അതിനാലാണ് പ്രധാന ബ്രാഞ്ചുകള്‍ക്ക് പുറമേ മൈക്രോ ശാഖകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പെരിയയിലെ അവന്യുമാള്‍ കെട്ടിടത്തിലാണ് മൈക്രോ ശാഖ ആരംഭിച്ചത്. സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.

 

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.രാമകൃഷ്ണന്‍ നായര്‍, കെ.എസ്.എഫ്.ഇ. ഡയറക്ടര്‍ അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍. ബാലകൃഷ്ണന്‍, പ്രമോദ് പെരിയ, എ.എം.മുരളീധരന്‍, ഹമീദ് കുണിയ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ കെ.കുഞ്ഞിരാമന്‍, ടി.കെ. ബാലന്‍, കെ.എസ്.എഫ്.ഇ. സംഘടനാ പ്രതിനിധികളായ വി.എം.റോജ രമണി, പി.വേലായുധന്‍, കെ.മനോജ്കുമാര്‍, കെ.ശശികുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ എസ്.കെ.സനില്‍ സ്വാഗതവും കെ.എസ്എഫ്.ഇ കണ്ണൂര്‍ എ.ജി.എം കെ.ടി.ചന്ദ്രശേഖരന്‍ നന്ദിയും പറഞ്ഞു.

 

 

Back to Top