മൂന്നാമത് കേരള ഇന്റർ ക്ലബ്ബ് കേഡറ്റ് തായ്ക്വോൺഡോ ചാമ്പ്യാൻഷിപ്പ് ഓവറോൾ കിരീടം നേടി തായ് ക്വോൺ ഡോ അക്കാദമി വെള്ളിക്കോത്ത്

Share

മലപ്പുറം : തിരൂർ തലക്കാട് ഗ്രാമ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ,150 ഓളം ക്ലബ്ബുകൾ പങ്കെടുത്ത മൂന്നാമത് കേരള ഇൻറർ ക്ലബ് തായ്ക്വോൺഡോ ചാമ്പ്യൻഷിപ്പിൽ കേഡറ്റ് വിഭാഗത്തിൽ 65 പോയിന്റ് നേടിക്കൊണ്ട് തായ്ക്വോൺഡോ അക്കാദമി വെള്ളിക്കോത്ത് ഓവറോൾ കിരീടം കരസ്ഥമാക്കി. Excellent Taekwondo Sports club മലപ്പുറം 63 പോയിന്റ് നേടിക്കൊണ്ട് റണ്ണറപ്പായി. 55പോയിന്റ് നേടിക്കൊണ്ട് Taekwondo Club കാരാപറമ്പ്, പാലക്കാട്‌ മൂന്നാം സ്ഥാനവും നേടി. Kyorugi വിഭാത്തിൽ 29 പേർ പങ്കെടുത്ത് 17 സ്വർണ്ണ മെഡലും 7 വെള്ളി മെഡലും 5 വെങ്കല മെഡലും നേടി. പൂംസേ ഇന്റിവിജ്വൽ വിഭാഗത്തിൽ 2 സ്വർണ്ണമെഡലും ഒരു വെള്ളിമെഡലും പെയർ വിഭാഗത്തിൽ ഒരു സ്വർണ്ണ മെഡലും നേടിക്കൊണ്ടാണ് വെള്ളിക്കോത്ത് തായ് ക്വോൺ ഡോ അക്കാദമി ഈ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.

ഗോൾഡ് മെഡൽ ജേതാക്കൾ

നിയത വി.വി, ഇഷാനി എം, അമേയ. വി.വി., റീമ റിജിത്ത്, വാണി കൃഷ്ണ, നാനി കൃഷ്ണൻ കെ, നിവേദ് കൃഷ്ണ, ദേവാനന്ദ് എം, കിഷോർ ആർ, ദേവ് സുധീർ , സൂരജ് ജയൻ , അഭിനവ് സി , രമിത്ത് കെ, അനുശ്രീ നാരായണൻ ,

പൂം സേവിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയവർ

നിയത വി.വി, നാനി കൃഷ്ണൻ കെ , പെയർ വിഭാഗത്തിൽ അമേയ വി.വി & നാനി കൃഷ്ണൻ

സിൽവർ മെഡൽ ജേതാക്കൾ

ഉത്രജ് എസ് , കർണ്ണിക എം , ഭാഗ്യലക്ഷ്മി പി, അനാമിക എസ് , ശിവനന്ദ സി. ആർ, അർതിത മനോജ്, ദേവ്ന ദിപിൻ, അമേയ വി.വി. ( പൂം സേ)

ബ്രോൺസ് മെഡൽ ജേതാക്കൾ

ശ്രീലക്ഷ്മി എം സ് , ശിവ തീർത്ഥ വി , വഹിൻ കെ , ഷാരോൺ സുനിൽ , ആയുഷ് ശ്രീ നിഷ്.

Back to Top