നൃത്യ സ്കൂൾ ഓഫ് ആർട്സ് ആൻറ് കൾച്ചറൽ സെൻ്റർ ഇരിയയുടെ പത്താം വാർഷികം നൃത്യ ഫെസ്റ്റ് 2023പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.അരവിന്ദാക്ഷൻ ഉൽഘാടനം

ഒരു ദശാബ്ദക്കാലമായി കലാ പരിശീലന രംഗത്ത് നിറസാന്നിദ്ധ്യമായി തുടരുന്ന നൃത്യ സ്കൂൾ ഓഫ് ആർട്സ് ആൻറ് കൾച്ചറൽ സെൻ്റർ ഇരിയയുടെ പത്താം വാർഷികം നൃത്യ ഫെസ്റ്റ് 2023 ഇരിയ നീലാംബരി ഓഡിറ്റോറിയത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ.അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു.കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.പി.ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീമതി.കലാമണ്ഡലം അജിത, ശ്രീ. കുട്ടമത്ത് ജനാർദ്ദനൻ, ശ്രീനന്ദകുമാർ നീലേശ്വരം, ശ്രീ. മുകേഷ്.ഒ.എം.ആർ എന്നിവരെ ആദരിച്ചു.അഡ്വ.എം.കെ.ബാബുരാജ്, ശ്രീ.കെ.വി.ഗോപാലൻ ഇരിയ,ശ്രീമതി. രജനി .പി, എന്നിവർ പങ്കെടുത്തു.ശ്രീമതി.കലാമണ്ഡലം ശരണ്യ യുടെ ശിക്ഷണത്തിൽ നൃത്യയിലെ കലാകാരൻമാർ ഒരുക്കിയ കലാസന്ധ്യ അവതരണംകൊണ്ട് ശ്രദ്ധേയമായി.