ടോപ് തേർട്ടി പ്രോജക്ടിന്റെ ഉദ്ഘാടനം  കാഞ്ഞങ്ങാട് സബ്ബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഐ എ എസ് നിർവ്വഹിച്ചു

Share

സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസം നൽകി സർക്കാർ,സർക്കാരിതര സേവന മേഖലയിൽ ഉയർന്ന പദവികളിൽ എത്താൻ ഉതകുന്ന തരത്തിൽ പുതുതലമുറയ്ക്ക് ദിശാബോധം നൽകുന്നതിന് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലൈവ് കാഞ്ഞങ്ങാടിന്റെ പുതിയ പദ്ധതി ടോപ്-തേർട്ടി (TOP-THIRTY). ഒമ്പതാം തരത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരീക്ഷ നടത്തിയാണ് 30 കുട്ടികളെ തെരഞ്ഞെടുത്തത് .

നാലു വർഷം നിരവധി പരിശീലനങ്ങൾ , കരിയർ ഗൈഡൻസ് ക്‌ളാസ് ,ക്യാമ്പുകൾ , മത്സര പരീക്ഷാ പരിശീലനം എന്നിവ നൽകി അഭിരുചി മനസിലാക്കി അവരെ ഉന്നത പഠനത്തിനായക്കുന്ന ടോപ് തേർട്ടി പ്രോജക്ടിന്റെ ഉദ്ഘാടനം

കാഞ്ഞങ്ങാട് സബ്ബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഐ എ എസ് നിർവ്വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ.ജാഫർ അദ്ധ്യക്ഷത വഹിച്ചു. കുവൈറ്റ് കെഎംസിസി നേതാവ് എ.കെ.മുഹമ്മദ് ജഴ്സി പ്രകാശനം നടത്തി. ലൈവ് കാഞ്ഞങ്ങാട് ഓഫീസർ ജാഫർ കെ.പി, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാ ഹമ്മദ് ഹാജി, സി എച്ച് സെൻ്റർ കാഞ്ഞങ്ങാട് ട്രഷറർ സി എച്ച് അഹമ്മദ് കുഞ്ഞി ഹാജി, മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ പ്രസിഡണ്ട് അബ്ദുൾ റസാഖ് തായലക്കണ്ടി,പി.പി.നസീമ ടീച്ചർ, സി എച്ച് സുബൈദ, ഹസീന റസാഖ്, റംഷീദ് തോയമ്മൽ, സാദിഖുൽ അമീൻ, ഇജാസ് പി.വി,തൻവീർ മീനാപ്പീസ്, യാസീൻ മീനാപ്പീസ് എന്നിവർ പ്രസംഗിച്ചു. ലൈവ് കാഞ്ഞങ്ങാട് ഓഫീസർ ആയിഷാഫർസാന സ്വാഗതവും, ലൈവ് കാഞ്ഞങ്ങാട് ഓഫീസർ ഇഖ്ബാൽ വെള്ളിക്കോത്ത് നന്ദിയും പറഞ്ഞു.

Back to Top