പുഞ്ചാവി ശംസുൽ ഉലമ സെൻ്റർ സ്വാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു. 

Share

കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നീണ്ട നാല് പതിറ്റാണ്ടു കാലം ജനറൽ സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ നാമഥേയത്തിൽ പുഞ്ചാവിയിൽ പണി കഴിപ്പിച്ച എസ് കെ എസ് എസ് എഫ് ശംസുൽ ഉലമ ഇസ്ലാമിക് സെൻ്റർ എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു,

സമസ്ത നടത്തിയ സേവനങ്ങൾ തുല്യതയില്ലാത്തതാണെന്നും രാജ്യത്ത് മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് നിസ്തുല്യമാണെന്നും സ്വാദിഖലി തങ്ങൾ പ്രസ്താവിച്ചു. സമസ്ത ജില്ലാ ഉപാദ്യക്ഷൻ എം മൊയ്തു മൗലവി ബാഖവി പുഞ്ചാവി അദ്യക്ഷനായി. സെൻ്റർ ചെയർമാൻ സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി പ്രാർത്ഥന നടത്തി. സെക്രട്ടറി സഈദ് അസ്അദി പുഞ്ചാവി സ്വാഗതം പറഞ്ഞു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.

 

ജി സി സി കമ്മിറ്റി ചെയർമാൻ കെ പി ഖാദർ ഹാജി സെൻ്ററിൻ്റെ സ്നേഹോപഹാരം തങ്ങൾക്ക് കൈമാറി. ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബുള്ളറ്റ് മൊയ്തു ഹാജി തങ്ങളെ ഷാൾ അണിയിച്ചു. ഖുർആൻ സ്റ്റഡി ഹബ്ബിൻ്റെ ബ്രോഷർ തങ്ങൾ പ്രകാശനം ചെയ്തു. നീലേശ്വരം മർകസ് വിദ്യാർത്ഥി സംഘടന പുറത്തിറക്കുന്ന നാസർ മാസ്റ്റർ കല്ലൂരാവിയുടെ പുസ്തകത്തിൻ്റെ കവർ ഫ്രൈം തങ്ങൾ പ്രകാശനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ കാമ്പസ് വിംഗിൻ്റെ മേഖലാ തല ക്യാമ്പിൻ്റെ ബ്രോഷർ തങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു.ജാഫർ അശ്റഫി, റഷീദ് ഫൈസി, അബ്ബാസ് ദാരിമി, സിദ്ധീഖ് ബാഖവി,ബശീർ വെള്ളിക്കോത്ത്, വൺ ഫോർ അബ്ദുൽ റഹ്മാൻ ഹാജി, കുണിയ ഇബ്റാഹീം ഹാജി, എം പി ജാഫർ, ഷറഫുദ്ധീൻ കുണിയ,നാസർ അസ്നവി, റഷീദ് സഅദി, ഹാഫിസ് ശഫീഖ് റഹ്മാനി, സി എച്ച് അഹ്മദ് കുഞ്ഞി ഹാജി ലുലു, സി ഇസ്മായിൽ ഹാജി, ലത്തീഫ് മാണിക്കോത്ത്, ഷബീറലി, എം എസ് ഹമീദ് ഹാജി,സി പി ഷംസീർ, എൻ പി ഹസൈനാർ, ടി അഹ്മദ് ,തോട്ടുംപുറം അന്തുമായി, അഷ്റഫ് ബോവിക്കാനം, മൊയ്തു പാറപ്പള്ളി, സി പി അസീസ്,സിയാദ്, ആരിഫ്.സലാം, സകരിയ്യ എന്നിവർ സംബന്ധിച്ചു.

 

രാവിലെ 8:45 ന് ഖബർ സിയാറത്തിന് സെൻ്റർ ചെയർമാൻ സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. 9 മണിക്ക് സംഘാടക സമിതി ചെയർമാൻ കെ പി ഖാദർ ഹാജി സമ്മേളന നഗരിയിൽ പതാക ഉയർത്തി. ശേഷം പുഞ്ചാവി ജമാഅത്ത് കമ്മിറ്റി , സംഘാടക സമിതി, സെൻ്റർ കമ്മിറ്റി, ജിസിസി കമ്മിറ്റി ഭാരവാഹികൾ , മാതമംഗലം പെടേന നൂറുൽ ഇസ്ലാം മെഗാ ദഫ് സംഘത്തിൻ്റയും ബല്ലാകടപ്പുറം വൈറ്റ് ഗാർഡിൻ്റെയും അകമ്പടിയോടെയുള്ള വിളംബര ഘോഷയാത്ര നടത്തി.

രാത്രി 8 ന് നടക്കുന്ന കഥാപ്രസംഗത്തിന് സുബൈർ മാസ്റ്റർ & പാട്ടി നേതൃത്വം നൽകി.

 

ഇന്ന് രാത്രി 8 ന് നടക്കുന്ന പരിപാടിയിൽ സംഘാടക സമിതി ട്രഷറർ ലത്തീഫ് മാണിക്കോത്തിൻ്റെ അദ്ധ്യക്ഷതയിൽ നീലേശ്വരം മർകസ് ജനറൽ സെക്രട്ടറി റഷീദ് ഫൈസി ആറങ്ങാടി ഉദ്ഘാടനം ചെയ്യും .സെൻ്റർ സെക്രട്ടറി ജാഫർ അശ്റഫി സ്വാഗതം പറയും .സിദ്ധീഖ് ബാഖവി പ്രാർത്ഥന നടത്തും. അൻവറലി ഹുദവി മലപ്പുറം പ്രവാചക പ്രകീർത്തന സദസ്സിന് നേതൃത്വം നൽകും. സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ കൂട്ട പ്രാർത്ഥനയ്ക്ക് നേതൃത്യം നൽകും.സിയാദ് നോർത്ത് പുഞ്ചാവി നന്ദി പറയും.

 

നാളെ രാത്രി 8 ന് നടക്കുന്ന സമാപന സമ്മേളനം അബ്ബാസ് ദാരിമി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ജനറൽ കൺവീനർ സി. ഇസ്മായിൽ ഹാജി അദ്ധ്യക്ഷത വഹിക്കും. സംഘാടക സമിതി വർകിംഗ് കൺവീനർ എൻ പി ഹസൈനാർ സ്വാഗതം പറയും.നാസർ അസ്നവി പ്രാർത്ഥന നടത്തും.അബ്ദുൽ അസീസ് അശ്റഫി പാണത്തൂർ മുഖ്യ പ്രഭാഷണം നടത്തും. മജ്ലിസുന്നൂർ ആത്മീയ സദസ്സിന് സയ്യിദ് ഹാശിം തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകും. സമാപന പ്രാർത്ഥനയ്ക്ക് ചെറുമോത്ത് ഉസ്താദ് നേതൃത്വം നൽകും. ആരിഫ് ഗല്ലി നന്ദി പറയും.

Back to Top