കെട്ടിടങ്ങളുടെ വസ്തു നികുതി പിഴ കൂടാതെ അറിയിക്കേണ്ടത് മെയ് 15 വരെ 

Share

കാസര്‍കോട് നഗരസഭയിലെ കെട്ടിടങ്ങളുടെ വസ്തു നികുതി നിര്‍ണ്ണയിച്ച ശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണ്ണത്തിലോ, ഉപയോഗക്രമത്തിലോ ഏതെങ്കിലും ഘടകത്തിന്റെ കാര്യത്തിലോ, ഘടകത്തിന്റെ തരത്തിന്റെ കാര്യത്തിലോ കെട്ടിട ഉടമ വരുത്തുന്നതോ അല്ലെങ്കില്‍ സ്വയം സംഭവിച്ചതോ ആയ ഏതൊരു മാറ്റവും നഗരസഭാ സെക്രട്ടറിയെ യഥാസമയം അറിയിക്കാന്‍ സാധിക്കാത്തവര്‍ ആയത് പിഴ കൂടാതെ മെയ് 15 നകം രേഖാമൂലം അറിയിക്കാവുന്നതാണ്. മേല്‍ തീയതിക്കു ശേഷം നിയമാനുസൃത പിഴ ചുമത്തുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

Back to Top