സി.ആര്‍ സെഡ് നോട്ടിഫിക്കേഷന്‍ നിര്‍ദ്ദേശങ്ങളും പരാതികളും സമര്‍പ്പിക്കാം

2019-ലെ സി.ആര്‍.സെഡ് നോട്ടിഫിക്കേഷന്‍ പ്രകാരം തയ്യാറാക്കിയ കാസര്‍കോട് ജില്ലയുടെ തീരദേശ പരിപാലന പ്ലാനിന്റെ കരട് (കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ ) http://www.coastal.keltron.org/, keralaczma.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ കരട് കോസറ്റല്‍ സോണ്‍ മാനേജ്‌മെന്റ് പ്ലാന്‍ (സി സെഡ് എം പി മാപ്പുകള്‍ സി.ആര്‍.സെഡ് ബാധകമായ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും മെയ് 25-നുള്ളില്‍ തപാല്‍ മുഖേന ‘മെമ്പര്‍ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, നാലാംനില, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍, തമ്പാനൂര്‍, തിരുവനന്തപുരം-695001’എന്ന വിലാസത്തിലോ kczmasandtd@gmail.comഎന്ന ഇ-മെയില്‍ മുഖേനയോ എഴുതി അറിയിക്കാം. http://www.coastal.keltron.org/ എന്ന വെബ്‌സൈറ്റിലെ ഗ്രീവന്‍വസെസ് എന്ന ഓപ്ഷന്‍ മുഖേനയും അഭിപ്രായങ്ങള്‍ അയക്കാവുന്നതാണ്. കൂടാതെ ജൂണ്‍ 6 ന് രാവിലെ 10.30 മുതല്‍ കാസര്‍കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പബ്ലിക് ഹിയറിങ് നടത്തും. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും പബ്ലിക് ഹിയറിങ് സമയത്ത് നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കുന്നതിനും അവസരമുണ്ടായിരിക്കും..