കുടുംബശ്രീ അരങ് 2023- “ഒരുമയുടെ പലമ” വെള്ളരിക്കുണ്ട് താലൂക്ക് കലോത്സവം സമാപിച്ചു

Share

കുടുംബശ്രീ അരങ് 2023- “ഒരുമയുടെ പലമ” വെള്ളരിക്കുണ്ട് താലൂക്ക് കലോത്സവം സമാപിച്ചു. വാശിയേറിയ മത്സരത്തിൽ 198 പോയിന്റോടുകൂടി *കിനാനൂർ കരിന്തളം* കുടുംബശ്രീ സി ഡി എസ് ഓവർ ഓൾ ചാമ്പ്യന്മാരായി. 112 പോയിന്റോടെ കോടോം ബേളൂർ കുടുംബശ്രീ സി ഡി എസ് രണ്ടാം സ്ഥാനവും 70 പൊയിന്റുകളോടെ ഈസ്റ്റ് എളേരി സി ഡി എസ് മൂന്നാം സ്ഥാനവും നേടി.

 

സമാപന സമ്മേളനത്തിൽ പരപ്പ ബ്ളോക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി എം ലക്ഷ്മി അവർകൾ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി പി ശ്രീജ പരിപാടിയിൽ അധ്യക്ഷനായി. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ ടി കെ രവി , കോടോം ബേളൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് പി ദാമോദരൻ , ബ്ലോക്ക് പഞ്ചായത്തു സ്ഥാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ഗ്രാമപഞ്ചായത് പ്രതിനിധികൾ, കുടുംബശ്രീ ജില്ലാ മിഷൻ പ്രതിനിധികൾ വന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

ആകെ 69 ഇനങ്ങളിലായി 500 ഓളം വനിതകളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. താലൂക്ക് കലോത്സവത്തിന്റെ ഭാഗമായി 7 പഞ്ചായത്തുകളിൽ നിന്നും 2000 ഓളം സ്ത്രീകളെ അണിനിരത്തി നടത്തിയ ഘോഷയാത്ര മത്സരത്തിൽ മികച്ച ഘോഷയാത്രാ സംഘടനത്തിനുള്ള ഒന്നാം സ്ഥാനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത് കുടുംബശ്രീ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബളാൽ ഗ്രാമപഞ്ചായത് കുടിഎംബശ്രീ സി ഡി എസ്സും മൂന്നാം സ്ഥാനം പനത്തടി ഗ്രാമപഞ്ചായത് കുടുംബശ്രീ സി ഡി എസ്സും

കരസ്ഥമാക്കി.

Back to Top